സ്ഥാനാർഥികള്‍ക്ക് വോടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രചാരണബോര്‍ഡുകള്‍ വിവിധയിടങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരവും ശക്തമായി തുടരുന്നു. എല്‍ഡിഎഫ് മഹിളാ കണ്‍വെന്‍ഷനുകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ഉത്തിയൂരില്‍ കെകെ ശൈലജ എംഎല്‍എയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ചയോടെ എല്ലാവാര്‍ഡുകളിലും കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകും. എല്ലാവര്‍ഡുകളിലും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലികളും നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി നേട്ടം കൊയ്യാനാവുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സര്‍വസന്നാഹങ്ങളുമായാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഇക്കുറി രംഗത്തിറങ്ങുന്നത്. തൃക്കാരക്കയ്ക്കു ശേഷം കോണ്‍ഗ്രസും യുഡിഎഫും നേരിടുന്ന മറ്റൊരു തെരഞ്ഞെടുപ്പ് കൂടിയാണിത്. സിപിഎം കോട്ടയാണെങ്കിലും മട്ടന്നൂരില്‍ കോണ്‍ഗ്രസിന് തരംഗമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാർടി. ഇതിനായി തൃക്കാക്കര തെരഞ്ഞെടുപ്പ് നായകന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തന്നെ രംഗത്തിറക്കും. വരുന്ന 12ന് യുഡിഎഫ് പദയാത്രയുടെ സമാപന സമ്മേളനത്തില്‍ വിഡി സതീശന്‍ പ്രസംഗിക്കും.
നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിര്‍ണയം വലിയ അപശബ്ദങ്ങളില്ലാതെ പൂര്‍ത്തീകരിച്ച കോണ്‍ഗ്രസ് വാര്‍ഡ് കണ്‍വെന്‍ഷനുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നാടിളക്കിയ പ്രചാരണത്തിനായി കളത്തിലിറങ്ങും. തങ്ങള്‍ക്ക് ചിലയിടങ്ങളില്‍ ശക്തിയുള്ള മട്ടന്നൂര്‍ നഗരസഭയില്‍ ഇരുമുന്നണികളെയും വെല്ലുവിളിച്ചുകൊണ്ടു അകൗണ്ട് തുറക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ ദിവസം പാര്‍ടി തെരഞ്ഞെടുപ്പ് കമിറ്റി ഓഫീസ് മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരനാണ് ഉദ്ഘാടനം ചെയ്തത്. മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
Keywords: News, Kerala, Top-Headlines, Latest-News, Kannur, Election, Municipality, Politics, Political party, LDF, UDF, Mattannur municipal election: Candidates will be known later in the evening.
< !- START disable copy paste -->