Follow KVARTHA on Google news Follow Us!
ad

Man Killed | 'ഭര്‍ത്താവ് പ്രണയബന്ധത്തെ എതിര്‍ത്തു; ഉറങ്ങിക്കിടന്നപ്പോള്‍ യുവതി തീകൊളുത്തി കൊന്നു'

Mathura: Woman sets sleeping man on fire for objecting to affair #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഉറങ്ങിക്കിടന്നപ്പോള്‍ യുവതി തീകൊളുത്തി കൊന്നതായി പൊലീസ്. ഉത്തര്‍പ്രദേശിലെ ആഗ്ര ഡിവിഷനിലെ മഥുര ജില്ലയിലെ കോശികാലന്‍ ടൗണില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ യുവാവ് ചൊവ്വാഴ്ച ഡെല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചു.
     
Mathura: Woman sets sleeping man on fire for objecting to affair, National,Lucknow,News,Top-Headlines,Woman,Police,man,hospital,Delhi,Police Station,Case,Fire,Burnt to death


പൊലീസ് പറയുന്നത്

'രേഖ എന്ന സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവ് ചമന്‍ പ്രകാശ് ഇത് ചോദ്യം ചെയ്തു. തിങ്കളാഴ്ച ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി, രാത്രി ചമന്‍ പ്രകാശ് ഉറങ്ങിയപ്പോള്‍ രേഖ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അയല്‍വാസികള്‍ തീ അണച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ഡെല്‍ഹിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.

കോശികാലാനിലെ മീന നഗര്‍ കോളനിയില്‍ താമസിക്കുന്ന ചമന്‍ പ്രകാശിന്റെ കുടുംബം പരാതി നൽകി. രേഖയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്', ലോകല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അനുജ് കുമാര്‍ പറഞ്ഞു.

Keywords: Mathura: Woman sets sleeping man on fire for objecting to affair, National, Lucknow, News, Top-Headlines, Woman, Police, Man, Hospital, Delhi, Police Station, Case, Fire, Burnt to death. 

Post a Comment