Arrested | ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന കേസില്‍ അച്ഛനും മകനും അറസ്റ്റില്‍
Aug 6, 2022, 08:49 IST
കാട്ടാക്കട: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വെള്ളനാട് സ്വദേശി മഹേഷ്(33), അച്ഛന്‍ മോഹനന്‍(65) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാര്‍ഡാം പൊലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്.
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
നെയ്യാര്‍ഡാം ഇന്‍സ്പെക്ടര്‍ എസ് ബിജോയ്, എ എസ് ഐ ശാജിത്, സി പി ഒ മാരായ മഹേഷ്, ബിനു, മിഥിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Marriage with minor girl; Father and Son Arrested, Thiruvananthapuram, News, Local News, Marriage, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.