Follow KVARTHA on Google news Follow Us!
ad

Traffic Fine | ബൈക് റാലിക്കിടെ ഹെല്‍മറ്റ് ധരിച്ചില്ല; ബിജെപി എംപിക്ക് പിഴ; അബദ്ധം പറ്റിയെന്ന് മനസിലായതോടെ ക്ഷമാപണം നടത്തി മനോജ് തിവാരി

Manoj Tiwari Issued Challan For Not Wearing Helmet During Tiranga Rally; Issues Apology#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍കാര്‍ ആരംഭിച്ച 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനിലെ ബൈക് റാലിയില്‍ ഹെല്‍മെറ്റ് ഇടാതെ പങ്കെടുത്തതിന് ബിജെപി എംപി മനോജ് തിവാരിക്ക് പിഴ. ചെങ്കോട്ട മേഖലയില്‍ നടന്ന റാലിയില്‍ മനോജ് ഹെല്‍മറ്റ് ധരിക്കാതെ പങ്കെടുത്തതിന് ഡെല്‍ഹി ട്രാഫിക് പൊലീസിന്റെയാണ് നടപടി. 


News,National,India,New Delhi,Fine,bike,Rally,Apology,Top-Headlines, Trending, Manoj Tiwari Issued Challan For Not Wearing Helmet During Tiranga Rally; Issues Apology


വിവിധ നിയമ ലംഘനങ്ങള്‍ ഉന്നയിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെയാണ് എംപി വാഹനം ഓടിച്ചത്. മലിനീകരണം-രെജിസ്‌ട്രേഷന്‍ സര്‍ടിഫികറ്റും ഉണ്ടായിരുന്നില്ല. കൂടാതെ ഹെല്‍മറ്റും ഇല്ല. ഹെല്‍മെറ്റ് ഇല്ലാതെ 1000, ലൈസന്‍സില്ലാത്തത് 5000, മലിനീകരണ സര്‍ടിഫികറ്റ് ഇല്ലാതെ 10,000, ആര്‍സി ലംഘനം- 5000, ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ്  5000 എന്നിങ്ങനെയാണ് പിഴ തുക.

News,National,India,New Delhi,Fine,bike,Rally,Apology,Top-Headlines, Trending, Manoj Tiwari Issued Challan For Not Wearing Helmet During Tiranga Rally; Issues Apology


മറ്റൊരാളെ അനധികൃതമായി ബൈക് ഓടിക്കാന്‍ അനുവദിച്ച ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പൊലീസ് പിഴ ചുമത്തിയത്തോടെ, അബദ്ധം പറ്റിയെന്ന് മനസിലായ തിവാരി സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്യുകയും ക്ഷമാപണം ചോദിക്കുകയും ചെയ്തു. മോടോര്‍ സൈകിള്‍ ഓടിക്കുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് തിവാരി ക്ഷമാപണം നടത്തിയത്. ആരും സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പിഴയടയ്ക്കുമെന്നും തിവാരി പറഞ്ഞു.

Keywords: News,National,India,New Delhi,Fine,bike,Rally,Apology,Top-Headlines, Trending, Manoj Tiwari Issued Challan For Not Wearing Helmet During Tiranga Rally; Issues Apology

Post a Comment