Follow KVARTHA on Google news Follow Us!
ad

Mask Mandatory | ഡെല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുസ്ഥലങ്ങളില്‍ ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ


ന്യൂഡെല്‍ഹി: (www.kvartha.com) ചെറിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡെല്‍ഹിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ചുമത്തുമെന്നും സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്നും സര്‍കാര്‍ ഉത്തരവിറക്കി. 

News,National,India,New Delhi,Mask,Fine,Top-Headlines,Trending,COVID-19, Mandatory Mask Rule, Fines Back in Delhi as Covid Deaths Spike Nearly 3-Fold


കഴിഞ്ഞ 24 മണിക്കൂറിനിടെ 2,100 പേര്‍ക്കാണ് ഡെല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡെല്‍ഹി മെട്രോയിലും വിവിധ എംസിഡി പരിധികളിലും നേരത്തേ തന്നെ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.

Keywords: News,National,India,New Delhi,Mask,Fine,Top-Headlines,Trending,COVID-19, Mandatory Mask Rule, Fines Back in Delhi as Covid Deaths Spike Nearly 3-Fold

Post a Comment