Follow KVARTHA on Google news Follow Us!
ad

Pet dog | വളര്‍ത്തുനായയെ പോകിമോന്‍ കാര്‍ടൂണ്‍ കഥാപാത്രമാക്കി യുവാവ്; അഭിനന്ദിച്ച് നെറ്റിസൻസ്

Man transforms his pet dog into Pokemon character, internet applauds him#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) യുവാവ് തന്റെ വളര്‍ത്തുനായയെ പോകിമോന്‍ എന്ന അനിമേഷന്‍ കാര്‍ടൂണ്‍ കഥാപാത്രമാക്കി മാറ്റിയതോടെ സമൂധ്യ മാധ്യമങ്ങൾ അത് ഏറ്റെടുത്തു. നായയില്‍ വരുത്തിയ രൂപമാറ്റും ഇന്റര്‍നെറ്റ് ഉപയോക്താക്കളെ അമ്പരപ്പിച്ചു. പ്രശസ്ത മൃഗസ്നേഹിയും (Groomer) ടിക് ടോകിലെ പ്രധാന സാന്നിധ്യവുമായ ഗബ്രിയേല്‍ ഫെയ്റ്റോസ തന്റെ എട്ട് വയസുള്ള നായ്ക്കുട്ടിയെ എങ്ങനെ പ്രശസ്ത പോകിമോന്‍ കഥാപാത്രമാക്കി മാറ്റി എന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു.
  
New Delhi, India, News, Top-Headlines, Dog, Youth, Social-Media, Cartoon, Video, Post, Website, Man transforms his pet dog into Pokemon character, internet applauds him.

സാന്‍ ഡീഗോയില്‍ നിന്നുള്ള പ്രതിഭാധനനായ ഗ്രൂമര്‍ തന്റെ വെളുത്ത രോമമുള്ള നായയെ ഓറൻജ് കോടും കറുത്ത വരകളും ഉള്ള കഥാപാത്രമാക്കി മാറ്റി. ടിക് ടോക് ഉപയോക്താക്കള്‍ ഉടന്‍ തന്നെ വീഡിയോയോട് പ്രതികരിച്ചു. ഒരു വ്യക്തി എഴുതി, 'ബ്രോ നിങ്ങള്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതായി എനിക്ക് തോന്നുന്നു. 'ഞാന്‍ ഗ്രൂമിംഗ് പഠിച്ചാലുടന്‍ ഇത് പോലെ ചെയ്യും', രണ്ടാമത്തെ ഉപയോക്താവ് കുറിച്ചു. മറ്റ് നായ്ക്കളെ ആനിമേഷന്‍ കഥാപാത്രങ്ങളാക്കി മാറ്റാന്‍ കഴിയുമോ എന്ന് ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു.

ഫെയ്റ്റോസ തന്റെ കഴിവുകളിലൂടെ ടിക്ടോക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഒരു പിന്‍ഷര്‍ ഇനത്തില്‍ പെട്ട നായയുടെ പുറത്ത് പുള്ളിപ്പുലിയുടെ പാടുകള്‍ വരച്ച മറ്റൊരു വീഡിയോയ്ക്കും സമാനമായ പ്രതികരണങ്ങള്‍ ലഭിച്ചു. 'നിങ്ങളുടെ ജോലി കൊള്ളാം! ഓരോ നായയും ഒരു മാസ്റ്റര്‍പീസ്!' ഒരു ഉപയോക്താവ് എഴുതി 'ഇപ്പോള്‍ ഒരു ഡിസൈനര്‍ ബ്രീഡ് ഉണ്ട്!' മറ്റൊരാള്‍ കമന്റിട്ടു.

വെബ്സൈറ്റ് പറയുന്നത് അനുസരിച്ച്, മറ്റ് ഗ്രൂമിംഗ് സേവനങ്ങള്‍ക്കൊപ്പം നായ്ക്കള്‍ക്കായി ഇഷ്ടാനുസൃത ക്രിയേറ്റീവ് ഡിസൈന്‍ രൂപങ്ങള്‍ ഫെയ്റ്റോസ വാഗ്ദാനം ചെയ്യുന്നു. ഒരു നായയ്ക്ക് ഏകദേശം 4000-8000 രൂപ അദ്ദേഹം ഈടാക്കുന്നു. പന്ത്രണ്ടാം വയസില്‍ ഭാവനാത്മകമായ ഡിസൈനുകള്‍ക്ക് ജീവന്‍ നല്‍കാനുള്ള ശ്രമം തുടങ്ങിയതായി അദ്ദേഹത്തെ ഉദ്ധരിച്ച് ദി മിറർ റിപോർട് ചെയ്തു. 'ഞാന്‍ ഉപയോഗിക്കുന്നതെല്ലാം നായ്ക്കള്‍ക്കായി വികസിപ്പിച്ചതും പൂര്‍ണമായും സുരക്ഷിതവുമാണ്', നായ്ക്കളെ തന്റെ അടുക്കല്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി.

Post a Comment