Killed | മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ നാലംഗസംഘം കുത്തിക്കൊന്നു'

 


ന്യൂഡെല്‍ഹി: (www.kvartha.com) മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ നാലംഗസംഘം കുത്തിക്കൊന്നതായി പരാതി. പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. 

Killed | മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ നാലംഗസംഘം കുത്തിക്കൊന്നു'

ഹോടെല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി മായങ്കി(25)നെയാണ് ഡെല്‍ഹിയിലെ തിരക്കേറിയ റോഡില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍, ആശിഷ്, സൂരജ്, മനീഷ് എന്നിവരെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളില്‍ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നു. തര്‍ക്കത്തിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തിരുന്നതായും റിപോര്‍ടുണ്ട്. തുടര്‍ന്ന് മനീഷ് സുഹൃത്തുക്കളെ വിളിച്ചു വരുത്തി മായങ്കിനെ തേടിയിറങ്ങി.

ഡെല്‍ഹിയിലെ തിരക്കേറിയ മാളവ്യ നഗറിലെ ഡി ഡി എ മാര്‍കറ്റില്‍ വെച്ച് മായങ്കിനെ കാണാനിടയായ ഇവര്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മായങ്കിനെ ഉടന്‍തന്നെ കൂടിനിന്നവര്‍ എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Keywords: Man Killed On Busy Delhi Road For Urinating On Wall, 4 Arrested: Cops', New Delhi, News, Killed, Attack, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia