Killed | മദ്യപിക്കുന്നതിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നതായി പൊലീസ്; സഹോദരന്‍ കസ്റ്റഡിയില്‍
Aug 11, 2022, 11:41 IST
തിരുവനന്തപുരം: (www.kvartha.com) കഴക്കൂട്ടത്ത് വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. പുല്ലാട്ടുകരി സ്വദേശി രാജുവാണ് (42) മരിച്ചത്. അനുജന്‍ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയില്‍ പുലര്‍ചെ ഒരു മണിയോടെയാണ് സംഭവം. ഒരുമിച്ചുള്ള മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അനുജന്‍ ജ്യേഷ്ഠനെ കുത്തിയത്. ഒറ്റത്തവണയേ കുത്തിയുള്ളൂവെങ്കിലും നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീണു.
തുടര്‍ന്ന് നാട്ടുകാരാണ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജുവിനെ ആക്രമിക്കുമ്പോള്‍ രാജ മദ്യലഹരിയിലായിരുന്നു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ അയല്‍വാസികള്‍ ശ്രദ്ധിച്ചില്ല. ഓടോ റിക്ഷാ ഡ്രൈവറായ രാജയുടെ വാഹനത്തിലാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. മരിച്ചെന്ന് ഉറപ്പായാതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് സിഐടിയു ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.