വൈക്കം: (www.kvartha.com) വാക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം തോട്ടകം വാക്കേത്തറ മുപ്പതില്‍ പുത്തന്‍വീട്ടില്‍ ദാമോദര(65) നെയാണ് നീര്‍ച്ചാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റ ഭാര്യ സുശീല(57) അതീവ ഗുരുതരാവസ്ഥയില്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ബുധനാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആടുവളര്‍ത്തലാണ് ദാമോദരന്റെ ജോലി. ആടുകളെ പാര്‍പ്പിച്ചിരിക്കുന്ന ഷെഡിന് സമീപത്തുവെച്ച് ഇരുവരും തമ്മില്‍ വാക് തര്‍ക്കുണ്ടായി. തുടര്‍ന്ന് കറിക്കത്തി ഉപയോഗിച്ച് ദാമോദരന്‍, സുശീലയുടെ കഴുത്തിന് പിന്നില്‍ വെട്ടുകയായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതോടെ ദാമോദരന്‍ വീടിന് പിന്നിലൂടെ ഓടി മറഞ്ഞു.
അയല്‍വാസികള്‍ ചേര്‍ന്ന് ഉടന്‍ തന്നെ രക്തം വാര്‍ന്നനിലയില്‍ സുശീലയെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈക്കം ഡിവൈ എസ് പി എ ജെ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പാടശേഖരത്തില്‍നിന്ന് ദാമോദരനെ കണ്ടെത്തിയത്.
ഉടന്‍തന്നെ വൈക്കം താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. മൃതദേഹം താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മകന്‍: ഉണ്ണി.
Keywords: Man Fond Dead in House, News, Local News, Murder, Dead Body, Police, Hospital, Treatment, Kerala.