Falls into waterfall | കൊടൈക്കനാലിൽ ഫോടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി; ദൃശ്യങ്ങൾ സുഹൃത്തിന്റെ ക്യാമറയിൽ പതിഞ്ഞു; വീഡിയോ വൈറൽ
Aug 5, 2022, 10:37 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ ഫോടോ എടുക്കുന്നതിനിടെ 28കാരൻ വെള്ളച്ചാട്ടത്തിൽ വീണു. ഇതിനിടെ സുഹൃത്തിന്റെ ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കാണാതായ ആളെ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയാണ് സംഭവം. അജയ് പാണ്ഡ്യൻ എന്നയാളെയാണ് കാണാതായത്.
സംഭവത്തിന്റെ 47 സെകൻഡ് ദൈർഘ്യമുള്ള വീഡിയോ സുഹൃത്തായ കല്യാണസുന്ദരം എന്നയാളാണ് പകർത്തിയത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പാറയിൽ ഇരുന്നു ചിത്രത്തിന് പോസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പുറകിൽ നിന്ന് വീഡിയോ റെകോർഡുചെയ്യുന്ന സുഹൃത്തിനോട് മുൻവശത്ത് വന്ന് വെള്ളച്ചാട്ടത്തിന്റെ ആഴം കാണത്തക്കവിധം മികച്ച കോണിൽ നിന്ന് പകർത്താൻ അയാൾ ആംഗ്യം കാണിക്കുന്നു.

യുവാവ് വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള വഴുവഴുപ്പുള്ള പാറയിലേക്ക് കയറുന്നു. തുടർന്ന് ക്യാമറയ്ക്ക് അഭിമുഖമായി ഫോടോയ്ക്ക് പോസ് ചെയ്യുന്നു. ശേഷം, യുവാവ് വെള്ളച്ചാട്ടത്തിന് അഭിമുഖമായി തിരിഞ്ഞു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, അയാൾ കാൽ വഴുതി വീഴുന്നു. പാറയിൽ പിടിക്കാൻ ശ്രമിക്കുന്നു, പക്ഷേ മൂന്നോ നാലോ സെകൻഡിനുള്ളിൽ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയും കാണാതാവുകയും ചെയ്യുന്നു. വെള്ളത്തിന്റെ ശക്തിയിൽ അജയ് തെറിച്ചു വീഴുമ്പോൾ സുഹൃത്ത് 'മച്ചാൻ' എന്ന് നിലവിളിക്കുന്നത് കേൾക്കാം.
Keywords: Chennai, Tamilnadu, News, Top-Headlines, Video, Viral, Photo, Water, Missing, Youth, Accident, Social-Media, Man falls into waterfall while trying to click photo in Tamil Nadu's Kodaikanal | Watch.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.