Follow KVARTHA on Google news Follow Us!
ad

Arrested | 'മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം'; നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി; പ്രതി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kollam,News,Molestation,Arrested,Complaint,Kerala,
ചടയമംഗലം: (www.kvartha.com) മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കള്ളിക്കാട് സ്വദേശി രാജു(43)വിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

Man arrested for molesting minor girl, Kollam, News, Molestation, Arrested, Complaint, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

മറ്റൊരു കേസില്‍ പതിനാലുകാരിയെ ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട് മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 22-കാരനായ പ്രവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗള്‍ഫിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം വര്‍കലയിലെ വീട്ടിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

Keywords: Man arrested for molesting minor girl, Kollam, News, Molestation, Arrested, Complaint, Kerala.

Post a Comment