Arrested | 'കരഞ്ഞ് ഉറക്കം കളഞ്ഞെന്ന് പറഞ്ഞ് തെങ്ങിന്‍ മടല്‍ കൊണ്ട് 4 വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചു'; തലയിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍; അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
Aug 10, 2022, 14:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കേച്ചേരി: (www.kvartha.com) കരഞ്ഞ് ഉറക്കം കളഞ്ഞെന്ന് പറഞ്ഞ് തെങ്ങിന്‍ മടല്‍ കൊണ്ട് നാലു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. തലയിലും മുഖത്തും ഗുരുതരമായി അടിയേറ്റ കുഞ്ഞിനെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് തൃപ്രയാര്‍ സ്വദേശി പ്രസാദ് എന്ന നൗഫലിനെ (29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
തൂവാന്നൂരില്‍ കഴിഞ്ഞ ദിവസമാണു സംഭവം. കടുത്ത പനിയുണ്ടായിരുന്ന കുട്ടി തിങ്കളാഴ് രാത്രി നിര്‍ത്താതെ കരഞ്ഞു. ഇതോടെ ഉറക്കം നഷ്ടപ്പെട്ടതില്‍ ദേഷ്യം വന്ന പ്രസാദ് കയ്യില്‍ കിട്ടിയ തെങ്ങിന്‍ മടല്‍ കൊണ്ടു കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കുഞ്ഞിനെ കുന്നംകുളം താലൂക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് സാരമുള്ളതായതിനാല്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രസാദിനെ ചിറനെല്ലൂര്‍ ആയമുക്ക് ഭാഗത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ജീവനക്കാരനാണ് ഇയാള്‍.
തൃപ്രയാര്‍ സ്വദേശിയായ പ്രസാദും യുവതിയും കുട്ടിയോടൊപ്പം രണ്ടു മാസം മുന്‍പാണ് തൂവാന്നൂരില്‍ വാടകയ്ക്കു താമസമാരംഭിച്ചത്. കുട്ടിയെ ഇതിനു മുന്‍പും പ്രസാദ് മര്‍ദിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
സംഭവമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി ചെയര്‍പഴ്‌സന്‍ നിമ്മി ബിനോയ് കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുഞ്ഞിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കുന്നംകുളം എസ് എച് ഒ യു കെ ശാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ അറസ്റ്റ്.
Keywords: Man Arrested For Assaulting Child, Thrissur, Local News, News, Arrested, Injury, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

