ദുബൈ: (www.kvartha.com) സ്ഥിരം ദുബൈ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കുന്ന മലയാളിയായ കോശി വര്‍ഗീസി(48)നെ ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചു. ഡ്യൂടി ഫ്രീ മിലേനിയം മില്യനെയര്‍ നറുക്കെടുപ്പില്‍ മലയാളിയായ കോശി വര്‍ഗീസിന് സമ്മാനം. ഒരു മില്യന്‍ യു എസ് ഡോളര്‍, കൃത്യമായി പറഞ്ഞാല്‍ 7,90,81,500 രൂപയാണ് സമ്മാനജേതാവിന് ലഭിക്കുക.
ദുബൈ ലോടറിയില്‍ സമ്മാനം നേടുന്ന 195-ാം ഇന്‍ഡ്യന്‍ പൗരനാണ് കോശി വര്‍ഗീസ്. 'വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒടുവില്‍ ഭാഗ്യം തുണച്ചതില്‍ സന്തോഷമുണ്ട്'- കോശി പറഞ്ഞു.
മിലേനിയം മില്യനെയര്‍ നറുക്കെടുപ്പിന് പിന്നാലെ നാല് അത്യാഡംബര വാഹനങ്ങള്‍ക്കായുള്ള നറുക്കെടുപ്പും നടന്നു. BMW X6 M50i വാഹനം സ്വന്തമാക്കിയത് 52 കാരനായ ഡച് പൗരന്‍ സലാ അല്‍ അലിയണ്. ജിദ്ദയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്‍ യൂസഫ് അല്‍ അബ്ബാസിന് Mercedes Benz AMG GT 43 യും, BMW R nine T ബൈക് ഇന്‍ഡ്യക്കാരനായ അര്‍ജുന്‍ സിംഗിനും ലഭിച്ചു. ഇത് രണ്ടാം തവണയാണ് അര്‍ജുന് സമ്മാനം ലഭിക്കുന്നത്.
1999 ലാണ് ദുബൈ മില്ലേനിയം മില്യനെയര്‍ ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ സമ്മാനം കിട്ടുന്നതും മലയാളികള്‍ക്കാണ്.