Mahaveeryar Video Song | 'അനുരാഗ മനം' എത്തി; മഹാവീര്യറിലെ പ്രണയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
Aug 7, 2022, 13:10 IST
കൊച്ചി: (www.kvartha.com) എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'മഹാവീര്യര്‍' മലയാള സിനിമയെ ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ്. ചിത്രം മികച്ച പ്രതികരങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിലെ മനോഹരമായൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ആസിഫ് അലി, നിവിന്‍ പോളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ 'അനുരാഗ മനം' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രന്‍ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്.
ലാല്‍ വേഷമിട്ട 'രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവി'ന് ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആസിഫ് അലി അവതരിപ്പിക്കുന്ന മന്ത്രി അങ്ങനെയൊരു പെണ്ണിനെ തേടി പുറപ്പെടുന്നു. ശേഷം സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും അവളെയും കൊണ്ട് രാജാവിനടുത്തേക്ക് എത്തുന്നതുമാണ് ഈ ഗാനരംഗം.
ചിത്രത്തില്‍ നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നു.
സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിക്കുകയാണ് 'മഹാവീര്യര്‍' ചെയ്യുന്നതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
Keywords: News,Kerala,State,Kochi,Entertainment,Cinema,Social-Media, Malayalam Movie 'Mahaveeryar' video song out now
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.