മലപ്പുറം: (www.kvartha.com) വിലേജ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി വിലേജ് ഓഫീസര്‍ വിപിന്‍ ദാസാണ് മരിച്ചത്. ഓഫീസിന് സമീപം ഭിലായിപ്പടിയിലെ ക്വാര്‍ടേഴ്‌സിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആലപ്പുഴ സ്വദേശിയാണ്.
രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ജീവനക്കാരാണ് വിപിന്‍ ദാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മലപ്പുറം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,Malappuram,Officer,Death,Police, Malappuram Koottilangadi Village officer found dead