Follow KVARTHA on Google news Follow Us!
ad

Mahua Moitra's Reply | ഊര്‍ജ സംരക്ഷണം മനസിലായോയെന്ന് മഹുവ മൊയ്ത്രയോട് ഒരുവിഭാഗം സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ; പരിഹാസങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടികളുമായി തൃണമൂൽ എംപി

Mahua Moitra is asked if she understands 'energy conservation; Her reply, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കാളി ദേവി പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയോട് സാമൂഹ്യ മാധ്യമങ്ങളിൽ, 'ഊര്‍ജ സംരക്ഷണം' മനസിലായോ എന്ന് ബിജെപി അനുഭാവികൾ ഉൾപെടെ ചിലർ പരിഹാസത്തോടെ ചോദിച്ചു. വിമര്‍ശകരോട് തന്റേതായ ശൈലിയില്‍ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി മറുപടിയുമായി മൊയ്ത്രയും രംഗത്തെത്തി. 2022ലെ ഊര്‍ജ സംരക്ഷണ ഭേദഗതി ബിലിനെക്കുറിച്ച് വെള്ളിയാഴ്ച ലോക്സഭയില്‍ മഹുവ സംസാരിക്കവെ അവരുടെ വിലകൂടിയ ബാഗിനെക്കുറിച്ച് ചോദിച്ചതോടെ എംപിയുടെ ലൂയിസ് വിടണ്‍ ബാഗ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ചയായി.
               
Latest-News, National, Top-Headlines, Controversy, Politics, Political Party, Congress, BJP, Central Government, Social-Media, Mahua Moitra, Mahua Moitra is asked if she understands 'energy conservation; Her reply.

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്വിറ്റര്‍ ഉപയോക്താവ് വിനയ് പ്രകാശ്, ഊര്‍ജ സംരക്ഷണം എന്താണെന്ന് പോലും നിങ്ങള്‍ മനസിലാക്കുന്നുണ്ടോ' എന്ന് അവരോട് ചോദിച്ചു. 'മോദിജി ഇന്ന് രാവിലെ തന്റെ പൂന്തോട്ടത്തില്‍ മയിലുകള്‍ക്കൊപ്പം കളിച്ചതിന് ശേഷം എനിക്ക് ബ്രീഫിംഗ് സെഷന്‍ നല്‍കി', മഹുവ മൊയ്ത്ര കുറിക്കുകൊള്ളുന്ന മറുപടിയുമായി ട്വീറ്റ് ചെയ്തു.

എംപി തന്റെ ലോക്സഭാ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍, മറ്റൊരു സമൂഹമാധ്യമ ഉപയോക്താവ് ലൂയി വിറ്റണ്‍ ബാഗിനെക്കുറിച്ച് ചോദിച്ചു. 'മോദിജിയുടെ സൂടിന് ശേഷം അത് ലേലത്തിന് കൊടുത്തു' എന്നായിരുന്നു അവരുടെ മറുപടി.

കാളി ദേവിയെക്കുറിച്ചുള്ള മഹുവയുടെ അഭിപ്രായങ്ങള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്സഭയ്ക്കുള്ളില്‍ ലൂയിസ് വിറ്റണ്‍ ബാഗുമായി നില്‍ക്കുന്ന അവരുടെ വീഡിയോ വൈറലായിരുന്നു. വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ചയ്ക്കിടെയാണ് മഹുവ തന്റെ ബാഗ് ഒളിപ്പിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. തനിക്ക് ബാഗിനെക്കുറിച്ച് മറച്ചുവെക്കാനൊന്നുമില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ബാഗുമായി താന്‍ എടുത്ത എല്ലാ ഫോടോകളും പോസ്റ്റ് ചെയ്താണ് മഹുവ മൊയ്ത്ര വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

മൊയ്ത്ര ബിലിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ഇത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ അവഗണിക്കാനും തലക്കെട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അസാധാരണമായ കഴിവ് സര്‍കാരിനുണ്ടെന്ന് അവര്‍ ആരോപിച്ചു. 'ഉദാഹരണത്തിന്, ഞങ്ങള്‍ ജിഡിപി നോക്കുമ്പോള്‍, ഞങ്ങളുടെ സമൂഹമാധ്യമ ഡിപികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍കാര്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു', അവര്‍ പരിഹസിച്ചു.

Keywords: Latest-News, National, Top-Headlines, Controversy, Politics, Political Party, Congress, BJP, Central Government, Social-Media, Mahua Moitra, Mahua Moitra is asked if she understands 'energy conservation; Her reply.
< !- START disable copy paste -->

Post a Comment