Seized | അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മാഹി മദ്യം പിടികൂടി
Aug 7, 2022, 23:11 IST
ചെറുകുന്ന്: (www.kvartha.com) കണ്ണപുരം യോഗശാലയ് ക്കു സമീപം അപകടത്തില്‍പെട്ട കാറില്‍നിന്ന് 90 കുപ്പി മാഹി മദ്യം പിടികൂടി. കഴിഞ്ഞ ശനിയാഴ്ച രാത്രി ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലയ്ക്ക് സമീപംവെച്ചാണ് അമിതവേഗത്തില്‍ ഓടിച്ച കെ എല്‍-11 എക്യു-5513 എന്ന മഹീന്ദ്ര ക്സൈലോ കാറിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഈ കാറോടിച്ചിരുന്നവര്‍ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു.
കണ്ണപുരം എസ് ഐ, സി ജി സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ക്രെയിനുപയോഗിച്ച് കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് മെന്‍സ് ചോയസ് എന്ന ബ്രാന്‍ഡിലുള്ള അഞ്ച് കെയിസ്-(90 കുപ്പി) മദ്യം കണ്ടെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് ആര്‍ സി ഉടമസ്ഥനെങ്കിലും മനു എന്നയാളാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെകേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കണ്ണപുരം പൊലിസ് അറിയിച്ചു.
Keywords: Latest-News, Kerala, Kannur, Top-Headlines, Seized, Liquor, Accident, Escaped, Police, Investigates, Mahi liquor seized, Mahi liquor seized from the accident car.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.