കക്കരി (Cucumber): ഇതിൽ ഉയര്‍ന്ന അളവില്‍ വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് വയറുവേദന ഒഴിവാക്കാന്‍ സഹായിക്കും. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
തൈര് (Yoghurt): തൈരില്‍ പ്രോബയോടിക്സ് (ശരീരത്തിന് ഗുണകരമായ ബാക്ടീരിയ) അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രോബയോടിക്‌സ് വയറുവേദനയും ദഹനക്കേടും കുറയ്ക്കാന്‍ സഹായിക്കും.
സെലറി (Celery): ഉയര്‍ന്ന ജലാംശം അടങ്ങിയ പച്ചക്കറിയാണ് സെലറി, ഇത് വയറുവേദന കുറയ്ക്കാന്‍ സഹായിക്കും, മാത്രമല്ല ഇത് മൂത്രം നല്ലപോലെ പോകാന്‍ സഹായിക്കും. ഇത് അധിക വെള്ളവും സോഡിയവും നീക്കംചെയ്യാന്‍ സഹായിക്കുന്നു, വയർ വീർക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.
വാഴപ്പഴം (Banana): ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് വയറുവേദനയെ തൊട്ട് സഹായിക്കും. അതോടൊപ്പം പൊടാസ്യവും ഉണ്ട്. ഇത് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും, വയറുവേദനയെ ലഘൂകരിക്കും.
പപ്പായ (Papaya): ജലാംശവും നാരുകളും പപ്പായയിലുണ്ട്, വയറുവേദന ലഘൂകരിക്കാന്‍ സഹായിക്കും. ഒപ്പം, ദഹനത്തെ സഹായിക്കുന്ന പപെയ്നും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇതും വയറുവേദനയെ തടയും.
അറിയിപ്പ്: ഇതിൽ പരാമര്‍ശിച്ചിരിക്കുന്ന നുറുങ്ങുകളും നിര്‍ദേശങ്ങളും പൊതുവായ വിവരങ്ങളാണ്. പ്രൊഫഷണല്‍ മെഡികല്‍ ഉപദേശമായി കണക്കാക്കരുത്. അതുകൊണ്ട് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ്ട ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കണം.
Keywords: Love papayas? This and other food that can help with bloating, National,News,Top-Headlines,Latest-News,newdelhi,Food,Health.
< !- START disable copy paste -->