Beggar spurs curiostiy | 'സെലിബ്രിറ്റിയെ പോലൊരു യാചകന്‍'! നെറ്റിസന്‍സിന്റെ ഹൃദയം കീഴടക്കി ഒരു ഭിക്ഷക്കാരന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) സാധാരണക്കാരനെ താരമാക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. തെരുവ് കച്ചവടക്കാരും പ്രാദേശിക പഴ വില്‍പനക്കാരും അടക്കം നിരവധി പേര്‍ വൈറല്‍ വീഡിയോകളിലൂടെ നെറ്റിസന്‍സിന്റെ ഹൃദയം കീഴടക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കൂലിക്കാരന്റെയും ബലൂണ്‍ വില്‍പനക്കാരിയുടെയും ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഒരു ഫോടോഷൂട് മോഡലായി മാറിയതിന് അവര്‍ക്ക് വലിയ സ്നേഹവും പിന്തുണയും ലഭിച്ചു.
   
Beggar spurs curiostiy | 'സെലിബ്രിറ്റിയെ പോലൊരു യാചകന്‍'! നെറ്റിസന്‍സിന്റെ ഹൃദയം കീഴടക്കി ഒരു ഭിക്ഷക്കാരന്‍

അടുത്തിടെ ഡെല്‍ഹി തെരുവില്‍ കണ്ട യാചകനെ സിനിമാ താരങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തിയിരിക്കുകയാണ് നെറ്റിസന്‍സ്. കവല്‍ജിത് സിംഗ് ബേദി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ ക്ലാസി സണ്‍ഗ്ലാസുകള്‍ ധരിച്ചയാള്‍ ഒരു യാചകനാണെന്ന് സൂചിപ്പിക്കുന്നു. നടക്കാനാകാത്ത ഇയാള്‍ ഊന്നുവടികളുടെ സഹായത്തോടെ റോഡിലൂടെ പോകുന്നത് ഫോടോയില്‍ കാണാം.

Keywords:  Latest-News, National, Top-Headlines, Social-Media, Viral, New Delhi, 'Looks like a celebrity': Twitter user claiming this man is a Delhi-based beggar spurs curiostiy.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia