Expats Arrested | കുവൈതില്‍ അനധികൃതമായി മദ്യം നിര്‍മിച്ചെന്ന പരാതിയില്‍ 2 പ്രവാസികള്‍ അറസ്റ്റില്‍

 



കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ അനധികൃതമായി മദ്യം നിര്‍മിച്ചെന്ന പരാതിയില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ഇവര്‍ ഏത് രാജ്യക്കാരാണെന്നുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുവൈതിലെ ഖുറൈന്‍ മേഖലയില്‍ നിന്നാണ് മദ്യവും അസംസ്‌കൃത വസ്തുക്കളുമായി പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളും, വിദേശികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Expats Arrested | കുവൈതില്‍ അനധികൃതമായി മദ്യം നിര്‍മിച്ചെന്ന പരാതിയില്‍ 2 പ്രവാസികള്‍ അറസ്റ്റില്‍


അതിനിടെ കുവൈതില്‍ വിദേശ നിര്‍മിത മദ്യത്തിന്റെ ബോടിലുകള്‍ റീഫില്‍ ചെയ്ത് വില്‍പന നടത്തി  പ്രവാസി യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു. മംഗഫ് ഏരിയയിലായിരുന്നു സംഭവം. ഏഷ്യക്കാരനായ പ്രവാസിയെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് ചെയ്തത്. ഇയാളും ഏത് രാജ്യക്കാരനാണെന്നത് ഉള്‍പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Expats Arrested | കുവൈതില്‍ അനധികൃതമായി മദ്യം നിര്‍മിച്ചെന്ന പരാതിയില്‍ 2 പ്രവാസികള്‍ അറസ്റ്റില്‍


മദ്യം നിറയ്ക്കുന്നതിനും ബോടിലുകള്‍ പായ്ക് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ച പ്രത്യേക 'ഫാക്ടറി' തന്നെയായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. വിവിധ തരത്തിലുള്ള വിദേശ നിര്‍മിത മദ്യത്തിന്റെ 1400 ബോടിലുകളാണ് ഇയാളില്‍ നിന്ന് റെയ്ഡില്‍ പിടിച്ചെടുത്തത്. ഇവയില്‍ 50 എണ്ണത്തില്‍ മദ്യം നിറച്ചിട്ടുണ്ടായിരുന്നു. മദ്യം നിറച്ച ശേഷം പായ്ക് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

അതേസമയം അനധികൃതമായി മദ്യശാല നടത്തിയ നാല് ഏഷ്യന്‍ വംശജരെ മുന്‍പ് കുവൈത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1500ഓളം മദ്യക്കുപ്പികളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. രാജ്യത്ത് അനധികൃതമായി മദ്യം നിര്‍മിക്കുന്നവരെയും കടത്തുന്നവരെയും പിടികൂടാന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.

Keywords:  News,World,international,Kuwait,Gulf,Arrested,Liquor,Local-News,Police, Liquor factory raided, two expats arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia