Follow KVARTHA on Google news Follow Us!
ad

Murder | പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു; കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം ഇര്‍ശാദിന്റേതെന്ന് ഡിഎന്‍എ ഫലം

Kozhikode: Youth abducted by gold smuggling team, killed#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



കോഴിക്കോട്: (www.kvartha.com) പന്തിരിക്കര സ്വര്‍ണക്കടത്ത് സംഘം തട്ടി കൊണ്ട് പോകല്‍ കേസില്‍ നിര്‍ണായക വഴിതിരിവ്. തട്ടിക്കൊണ്ടുപോയ ഇര്‍ശാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനഫലം വന്നതോടെ, ആഴ്ചകള്‍ക്ക് മുന്‍പ് മുന്‍പ് കൊയിലാണ്ടി കടപ്പുറത്ത് നിന്നും കണ്ടെടുത്ത മൃതദേഹം ഇന്‍ശാദിന്റേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. വടകര റൂറല്‍ എസ്പി കറുപ്പ് സാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

ജൂലൈ 17 ന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ മേപ്പയൂര്‍ സ്വദേശി ദീപകിന്റേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ച് മൃതദേഹം സംസ്‌കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. ഈ ഡിഎന്‍എയുമായി ഇര്‍ശാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ഒത്തുനോക്കിയാണ് മരണം സ്ഥിരീകരിച്ചത്. 

ജൂലൈ ആറിന് തട്ടിക്കൊണ്ടുപോയ ഇര്‍ശാദിനെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിന് ഇടയിലാണ്
മരണം സ്ഥിരീകരിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 

അറസ്റ്റിലായ വൈത്തിരി സ്വദേശി ശെഹീല്‍, കല്‍പ്പറ്റ സ്വദേശി ജിനാഫ്, സജീര്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇര്‍ശാദ് പുഴയില്‍ ചാടിയെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. 

സ്വര്‍ണക്കടത്ത് സംഘം തട്ടി കൊണ്ട് പോയി കൈകാര്യം ചെയ്ത് എലത്തൂര്‍ പുഴയിലേക്ക് ഓടിച്ചുവെന്നാണ് പൊലീസ് നിഗമനം. പുറകാട്ടരി പാലം പരിസരത്ത് കുടി ഓടുന്നത് കണ്ടവരുടെ സാക്ഷി മൊഴിയും പൊലീസ് രേഖപ്പെടുത്തി.

News,Kerala,State,Killed,Case,Missing,Top-Headlines,Gold,Smuggling,Police,Dead Body,Funeral, Kozhikode: Youth abducted by gold smuggling team, killed


വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ശാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ശാദ് പുഴയില്‍ ചാടിയെന്നാണ് വിവരം. ഇത് ശരിവയ്ക്കുന്ന ചില വിവരങ്ങള്‍ നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിട്ടുണ്ട്. കാറിലെത്തിയ സംഘത്തിലൊരാള്‍ പുഴയിലേക്ക് ചാടുകയോ വീഴുകയോ ഉണ്ടായെന്നും കാര്‍ വേഗത്തില്‍ വിട്ടു പോയെന്നുമാണ് നാട്ടുകാര്‍ നല്‍കിയ വിവരം. ഈ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊയിലാണ്ടി കടപ്പുറത്ത് യുവാവിന്റെ ജീര്‍ണിച്ച നിലയിലുളള മൃതദേഹം കണ്ടെത്തിയത്.

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലു പേരാണ് ഇതുവരെ അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിയായ 916 നാസര്‍ എന്ന വ്യക്തിയാണ് ഇതിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ വിദേശത്താണ്. പിണറായി സ്വദേശി മുര്‍ശിദാണ് ഈ കേസില്‍ ആദ്യം അറസ്റ്റിലായത്. ഇയാള്‍ നല്‍കിയ മൊഴിയനുസരിച്ചാണ് ശേഷിച്ചവരെ പിടികൂടിയത്. 

Keywords: News,Kerala,State,Killed,Case,Missing,Top-Headlines,Gold,Smuggling,Police,Dead Body,Funeral, Kozhikode: Youth abducted by gold smuggling team, killed

Post a Comment