Follow KVARTHA on Google news Follow Us!
ad

India | രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വ്യത്യസ്ത സമുദായത്തില്‍പെട്ട, പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനിട്ട പേര് ചര്‍ചയാകുന്നു; അവിടെ ജാതിയോ മതമോ വിവേചനമോ ഒന്നുമില്ല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kottayam,News,Child,Independence-Day,Parents,Family,Kerala,
കോട്ടയം: (www.kvartha.com) രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വ്യത്യസ്ത സമുദായത്തില്‍പെട്ട, പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനിട്ട പേര് ചര്‍ചയാകുന്നു. അവിടെ ജാതിയോ മതവോ വിവേചനമോ ഒന്നുമില്ല. തങ്ങളുടെ കുഞ്ഞ് സ്വതന്ത്രയാകണം എന്നു മാത്രമേ ആ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുള്ളൂ.

Kottayam couple names child India, Kottayam, News, Child, Independence-Day, Parents, Family, Kerala

കോട്ടയം പാലായിലെ കടപ്പാട്ടൂരില്‍ ദമ്പതികള്‍ തങ്ങളുടെ 30 ദിവസം പ്രായമായ കുഞ്ഞിന് ഇന്‍ഡ്യ എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ട് സമുദായത്തില്‍പെട്ട സനാ സാബു ജോസഫും രഞ്ജിത് രാജനുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍.

ഓരോ ഭാരതീയനും ഇന്‍ഡ്യ എന്ന പേര് അഭിമാനമാകുമ്പോള്‍ മകള്‍ക്കത് ഇരട്ടി അഭിമാനമാകട്ടെയെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. പട്ടാളക്കാരനാകണമെന്നായിരുന്നു രഞ്ജിതിന്റെ ആഗ്രഹം. പക്ഷേ സാഹചര്യങ്ങള്‍ അതനുവദിച്ചില്ല.. അതും ഈ പേര് തെരഞ്ഞെടുക്കാന്‍ കാരണമായെന്ന് ദമ്പതികള്‍ പറയുന്നു.

എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇവരുടെ വിവാഹം. ഇന്‍ഡ്യ എന്ന വികാരം നമ്മെയെല്ലാം ചേര്‍ത്ത് നിര്‍ത്തുന്നതു പോലെ കുഞ്ഞിന് ഇന്‍ഡ്യ എന്ന പേരിട്ടതിലൂടെ വീട്ടുകാരുമായി ഒന്നിച്ചു ചേര്‍ന്ന് ഒരുമയോടെയുള്ള ജീവിതമാണ് ഇവര്‍ ഇന്ന് ആഗ്രഹിക്കുന്നത്.

ഡ്രൈവറായി ജോലി ചെയ്യുന്ന രഞ്ജിത് ഏറെ പ്രയാസത്തോടെയാണ് തന്റെ കുടുംബത്തെ നോക്കുന്നത്. താമസം വാടക വീട്ടിലാണ്. എല്ലാ ബുദ്ധിമുട്ടുകള്‍ക്കിടയിലും കുഞ്ഞിന് മികച്ച വിദ്യാഭ്യാസം നല്‍കി എല്ലാ വിവേചനങ്ങള്‍ക്കുമപ്പുറം രാജ്യസ്‌നേഹിയായി വളരണമെന്നാണ് ഇവരുടെ ആഗ്രഹം.

Keywords: Kottayam couple names child India, Kottayam, News, Child, Independence-Day, Parents, Family, Kerala.




Post a Comment