കൊല്ലം: (www.kvartha.com) വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കടയ്ക്കലില്‍ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സുജിത്ത് എന്ന യുവാവിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കടയ്ക്കല്‍ സ്വദേശിനിയായ 14 കാരിയെ ബന്ധു വീട്ടല്‍ വച്ചാണ് സുജിത് പരിചയപ്പെടുന്നത്. പിന്നീട് മൊബൈല്‍ ഫോണ്‍ വഴി പ്രണയമായി. ഇതിനിടെ, വിവാഹ വാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ടു പോയി കൗമാരക്കാരിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയേയും കൊണ്ട് യുവാവ് കറങ്ങാന്‍ പോകുന്നത് അറിഞ്ഞ വീട്ടുകാര്‍ 14 കാരിയെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തി. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത കടക്കല്‍ പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കിളിമാനൂര്‍, ചണ്ണപ്പേട്ട എന്നീ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.