സെഷൻ 2 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും. പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee(dot)kerala(dot)gov(dot)in ൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ട അഡ്മിറ്റ് കാർഡുകൾ ലഭ്യമാകുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. അപേക്ഷകർ അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട് എടുത്ത് ഫോടോ തിരിച്ചറിയൽ രേഖ സഹിതമായിരിക്കണം അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാവേണ്ടത്.
കെ മാറ്റ് സെഷൻ മെയ് ഏഴിനാണ് നടത്തിയത്. അതിന്റെ ഫലം മെയ് 25ന് പ്രഖ്യാപിച്ചു. മെയ് സെഷൻ ഫലം അനുസരിച്ച്, 72 മാർക് നേടിയവർ പരീക്ഷ പാസായി. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗത്തിൽ നിന്ന് 54 മാർക് നേടിയവരും കെമാറ്റ് യോഗ്യത നേടി.
Keywords: KMAT 2022 Exam date announced for Session 2, Kerala, Thiruvananthapuram, News, Examination, Website, Top-Headlines, Latest-News, Admit card.
< !- START disable copy paste -->