Treatment of expatriates | പ്രവാസികളുടെ ചികിത്സാരംഗത്ത് ആസ്റ്റര്‍ മിംസും കുവൈറ്റ് കേരള മുസ്ലീം അസോസിയേഷനും കൈകോര്‍ക്കുന്നു; ധാരാണപാത്രം ഒപ്പുവെച്ചു
Aug 6, 2022, 18:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കുവൈറ്റിലെ ഏറ്റവും കൂടുതല്‍ മലയാളി അംഗങ്ങളുള്ള സാംസ്‌കാരിക സംഘടനയായ കുവൈറ്റ് കേരള മുസ്ലീം അസോസിയേഷനും ആസ്റ്റര്‍ മിംസും സേവന പാതയില്‍ കൈകോര്‍ക്കുന്നു. കെകെഎംഎയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റര്‍ ആശുപത്രികളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ക്കാണ് ഇതോടെ തുടക്കം കുറിക്കുന്നത്. ആസ്റ്റര്‍ മിംസ് കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീനും കെകെഎംഎയ്ക്ക് വേണ്ടി ചീഫ് പാട്രണ്‍ കെ സിദ്ദീഖും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഡോക്ടര്‍മാരുടെ ഒപി പരിശോധന മുതല്‍ ശസ്ത്രക്രിയകള്‍ വരെയുള്ള വിവിധങ്ങളായ മെഡികല്‍ സേവനങ്ങളില്‍ കെകെഎംഎ അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും. അംഗങ്ങളോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ അനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതും നേട്ടമാണ്. ഇതിനായി ഓരോ അംഗത്തിനും അവരുടെയും കുടുംബാംഗങ്ങളുടേയും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവിലേജ് കാര്‍ഡ് നൽകും.
'കുവൈറ്റിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന എന്ന നിലയില്‍ കെകെഎംഎ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആസ്റ്ററുമായുള്ള സഹകരണത്തിലൂടെ ഈ ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദമായി മുന്‍പിലേക്ക് കൊണ്ടുപോകുവാന്‍ സാധിക്കും എന്ന് മാത്രമല്ല കെകെഎംഎയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യപരമായ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ ലഭ്യമാക്കുവാനും ഈ കൂട്ടായ്മ സഹായകരമാകും', ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസീന്‍, കെ സിദ്ദീഖ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ചീഫ് ഓഫ് മെഡികല്‍ സര്‍വീസസ് ഡോ. സൂരജ്, കെകെഎംഎയുടെ പ്രതിനിധികളായ അക്ബര്‍ സിദ്ദീഖ്, എന്‍ എ മുനീര്‍, അബ്ദുൽ ഫത്വാഹ്, കെ ബശീര്‍, റശീദ് സംസം, മുനീർ കുണിയ, സി ഫിറോസ്, എ പി അബ്ദുൽ സലാം എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.