Girl reunited | കാണാതായ പെണ്‍കുട്ടിയെ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തി; നാട്ടുകാരും മാധ്യമങ്ങളും എത്തിയപ്പോള്‍ വീട്ടുകാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

 


മുംബൈ: (www.kvartha.com) കാണാതായ പെണ്‍കുട്ടി ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചെത്തി,നാട്ടുകാരും മാധ്യമങ്ങളും എത്തിയപ്പോള്‍, വീട്ടുകാര്‍ അവളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. തിരിച്ചെത്തിയ പതിനാറുകാരിയുടെ കര്‍ണാടക മിലന്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലെ ഗില്‍ബര്‍ട് ഹില്ലിലുള്ള വസതിയില്‍ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും എത്തിയെങ്കിലും പെണ്‍കുട്ടിയെ കാണാനായില്ല.
          
Girl reunited | കാണാതായ പെണ്‍കുട്ടിയെ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തി; നാട്ടുകാരും മാധ്യമങ്ങളും എത്തിയപ്പോള്‍ വീട്ടുകാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

തടിച്ചുകൂടിയ ജനക്കൂട്ടം പെണ്‍കുട്ടിയെ ഉപദ്രവിക്കുകയോ, പരിക്കേല്‍പ്പിക്കുകയോ ചെയ്യുമെന്ന് ഭയന്ന് വീട്ടുകാര്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായാണ് വിവരം. 'വളരെയധികം ആളുകളുണ്ടായിരുന്നു, അവളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അഭിഭാഷകന്‍ ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്. പൊലീസ് ആവശ്യപ്പെടുമ്പോള്‍ അവളെ ഹാജരാക്കും'- അവളുടെ പിതൃസഹോദരനെ ഉദ്ധരിച്ച് ദി സണ്‍ഡേ എക്‌സ്പ്രസ് റിപോർട് ചെയ്തു.

2013 ജനുവരി 22 ന്, ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ധേരിയിലെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് ശനിയാഴ്ച പതിനാറുകാരിയെ കണ്ടെത്തിയത്. ഹാരി ജോസഫ് ഡിസൂസയും ഭാര്യ സോണി ഡിസൂസയും ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് റിപോര്‍ട്. ഹാരി അറസ്റ്റിലായപ്പോള്‍ സോണിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

തനിക്ക് മുന്നില്‍ നടന്ന സഹോദരന്‍ സ്‌കൂളിലേക്ക് കയറിയപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് ശനിയാഴ്ച പെണ്‍കുട്ടി പറഞ്ഞു. 'ഒരു ഐസ്‌ക്രീം വാങ്ങാമെന്ന് പറഞ്ഞ് ഹാരി ഡിസൂസ എന്നെ വിളിച്ചു. ഐസ്‌ക്രീം വാങ്ങിത്തന്ന ശേഷം അദ്ദേഹം എന്നെ കല്യാണിലെ ഹാജി മലംഗിലേക്ക് കൊണ്ടുപോയി. അപ്പോഴെല്ലാം ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു, എന്നെ കുന്നിന് മുകളില്‍ നിന്ന് എറിയുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് എന്നോട് നല്ലപോലെ ഇടപെട്ടു, എന്നാല്‍ 2015 ല്‍ അവര്‍ക്ക് ഒരു മകള്‍ ഉണ്ടായതിന് ശേഷം എന്നെ ബെല്‍റ്റ്, റോളിംഗ് പിന്‍ മുതലായവ ഉപയോഗിച്ച് മര്‍ദിക്കുമായിരുന്നു', പെണ്‍കുട്ടി പറഞ്ഞു.

Keywords: Kidnapped Mumbai girl reunited with kin after 9 years: As locals, media swarm to take a look, family takes her to unknown location, News, Top-Headlines, National, Mumbai, Latest-News, Kidnap, Girl, Media, Police, Report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia