Follow KVARTHA on Google news Follow Us!
ad

Helmet Camera | ഹെല്‍മെറ്റില്‍ ക്യാമറ വയ്ക്കുന്നവര്‍ക്ക് പിടിവീഴും; കാത്തിരിക്കുന്നത് വന്‍ പിഴ

Kerala bans camera on helmet#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമീഷനറുടെ നിര്‍ദേശം. നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴ ഈടാക്കും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. 

ക്യാമറകള്‍ ഘടിപ്പിച്ച ഹെല്‍മെറ്റ് പലപ്പോഴും അപകടങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുന്നുവെന്നാണ് മോടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. 

News,Kerala,State,Thiruvananthapuram,Traffic,Top-Headlines, Vehicles,Fine, Punishment,Transport, Kerala bans camera on helmet


ഹെല്‍മറ്റിന് മുകളില്‍ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരുക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്റെ കര്‍ശന നടപടി. ക്യാമറ ഘടിപ്പിക്കുന്നത് ഹെല്‍മെറ്റിന് ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നുവെന്നും പഠനങ്ങളുണ്ടായിരുന്നു.

Keywords: News,Kerala,State,Thiruvananthapuram,Traffic,Top-Headlines, Vehicles,Fine, Punishment,Transport, Kerala bans camera on helmet

Post a Comment