KBC Contest | ആരാകും കോടീശ്വരൻ: ലൈഫ് ലൈൻ ഇല്ലാതെ ശ്രുതി ദാഗ 50 ലക്ഷം രൂപയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിങ്ങിനെ

 


മുംബൈ: (www.kvartha.com) ആരാകും കോടീശ്വരൻ (കോന്‍ ബനേഗാ ക്രോര്‍പതി) 14-ാം എഡിഷനില്‍ ഹോട് സീറ്റിലെത്തിയ കൊല്‍കത സ്വദേശിനി ശ്രുതി ദാഗ ആതിഥേയന്‍ അമിതാഭ് ബച്ചനെ തമിഴിലും ബംഗാളിയിലും അഭിവാദ്യം ചെയ്ത് അതിശയിപ്പിച്ചു. 3000 രൂപയുടെ ചോദ്യത്തിന് ശ്രുതി തന്റെ ആദ്യ ലൈഫ് ലൈൻ ഉപയോഗിച്ചു. 40,000 രൂപയുടെ ചോദ്യത്തിന് രണ്ടാമത്തെ ലൈഫ് ലൈനും വിനിയോഗിച്ചു. നന്നായി മത്സരിച്ചതിന് ബച്ചന്‍ മത്സരാര്‍ഥിയെ പ്രശംസിക്കുകയും അവരുടെ പുഞ്ചിരിയെ അഭിനന്ദിക്കുകയും ചെയ്തു. അതിന്റെ ക്രഡിറ്റ് ദന്തഡോക്ടറായ ഭര്‍ത്താവിനാണെന്ന് യുവതി പെട്ടെന്ന് പറഞ്ഞു. കാലാകാലങ്ങളില്‍ പല്ല് വൃത്തിയാക്കുന്നുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു.
                
KBC Contest | ആരാകും കോടീശ്വരൻ: ലൈഫ് ലൈൻ ഇല്ലാതെ ശ്രുതി ദാഗ 50 ലക്ഷം രൂപയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞതിങ്ങിനെ

എപിസോഡ് അവസാനിച്ചപ്പോഴേക്കും ശ്രുതി ദാഗ 50 ലക്ഷം രൂപയുടെ ചോദ്യത്തില്‍ എത്തിയിരുന്നു. സഹായത്തിനായി വീഡിയോ കോള്‍ എ ഫ്രണ്ട് ഉപയോഗിച്ചു, പക്ഷേ ആ സുഹൃത്തിന് അവരെ സഹായിക്കാൻ കഴിഞ്ഞില്ല. മത്സരം ഉപേക്ഷിക്കണമെന്ന് ബച്ചന്‍ നിര്‍ദേശിച്ചപ്പോള്‍, ശ്രുതി റിസ്‌ക് എടുക്കാന്‍ തീരുമാനിക്കുകയും ലൈഫ്ലൈനുകള്‍ ഇല്ലാതിരുന്നിട്ടും ശരിയായ ഉത്തരം നല്‍കുകയും ചെയ്തു.

50 ലക്ഷം രൂപയുടെ ചോദ്യം ഇതായിരുന്നു: 'നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്‍ഡ്യ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഏത് സ്ഥാപനമാണ്?' ഇനിപ്പറയുന്ന ഓപ്ഷനുകളാണ് കൊടുത്തത്: എ) ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സയന്‍സസ്, ബി) ഐഐടി ഖരഗ്പൂര്‍, സി) ജെഎന്‍യു, ഡി) എപിജെ അബ്ദുള്‍ കലാം ടെക്‌നോളജികല്‍ യൂനിവേഴ്‌സിറ്റി. ശരിയായ ഉത്തരം ഐഐടി ഖരഗ്പൂര്‍ ആണ്.

താന്‍ ഗര്‍ഭിണിയാണെന്ന് ശ്രുതി വെളിപ്പെടുത്തി. ഷോയിലെ തുക കൊണ്ട് തനിക്ക് വീട് നിര്‍മിക്കുമെന്നും പറഞ്ഞു. അടുത്ത എപിസോഡില്‍ റോള്‍ഓവര്‍ മത്സരാര്‍ഥിയായി ശ്രുതി തുടരും.

Keywords: KBC 14: Can you answer this Rs 50 lakh question that Shruthy Daga nailed without a lifeline?, National, Mumbai, News, Top-Headlines, Man, Latest-News, Woman, Amitabh Batchan, Kolkata, Kaun Banega Crorepati.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia