'വസന്തയെ കാണാതായെന്ന് കാട്ടി കമലവ്വ ഒരു മാസം മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ ഇയാളുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു മകന്റെ കൊലപാതകത്തില്‍ കമലവ്വയുടെ പങ്കിനെക്കുറിച്ച് സംശയം തോന്നിയതിനെത്തുടര്‍ന്ന് അവരെ ചോദ്യം ചെയ്തു. മരുമകന്റെ പിതാവുമായുള്ള ബന്ധം വസന്ത ചോദ്യം ചെയ്യുകയും സ്വത്തിന്റെ പങ്ക് ചോദിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി.
ജൂണ്‍ 19 ന് പുലര്‍ചെ പ്രതികള്‍ കല്ലുകൊണ്ട് വസന്തയുടെ നെഞ്ചിലേക്ക് ഇടിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യഭാഗത്തും പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിനുള്ളിലാക്കി ബെലഗാവി ജില്ലയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞു. ഇതിന് ശേഷമാണ് കമലവ്വ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്', പൊലീസ് പറഞ്ഞു.
Keywords: Latest-News, National, Top-Headlines, Karnataka, Crime, Murder, Arrested, Killed, Assault, Karnataka Latest-News, Karnataka: Woman gets adopted son murdered after he questions her 'affair' with son-in-law's father.
< !- START disable copy paste -->