ബെംഗ്‌ളൂറു: (www.kvartha.com) പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ പട്ടണത്തിനടുത്തുള്ള ഗെജ്ജലഗെരെ ഗ്രാമത്തിലെ മഞ്ജുനാഥാ(34)ണ് പിടിയിലായത്. മഞ്ജുനാഥിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ സുഹൃത്ത് ശശികുമാറാണ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കണ്ടുപിടിച്ച് പൊലീസില്‍ അറിയിച്ചത്.
തുടര്‍ന്ന്, വാല്‍ മുറിച്ചശേഷം പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടെന്ന സുഹൃത്തിന്റെ പരാതിയിലാണ് കര്‍ണാടക പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അന്വേഷണത്തിനൊടുവില്‍ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പെടാനായി യുവാവ് തന്റെ ഗ്രാമത്തില്‍ നിന്നും ബെംഗളൂറു ജ്ഞാനഭാരതി സര്‍വകലാശാല കാംപസിലേക്ക് പതിവായി പോകുമായിരുന്നു. അവിടെ അലഞ്ഞ് തിരിയുന്ന പശുക്കളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു യുവാവിന്റെ പതിവ്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പശുക്കളെ ലൈംഗികമായി ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുള്ളതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. മഞ്ജുനാഥിന്റെ ഈ സ്വഭാവവൈകൃതം കാരണം കുടുംബത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇയാള്‍ ബെംഗ്‌ളൂറിലെത്തി സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്.