Accidental Death | ബസിന്റെ അടിയില്‍ കിടന്ന് ജോലി ചെയ്യവെ വാഹനം മുന്നോട്ട് നീങ്ങി; വര്‍ക് ഷോപ് തൊഴിലാളിക്ക് ദാരുണാന്ത്യം
Aug 11, 2022, 10:14 IST
ചക്കരക്കല്‍: (www.kvartha.com) ചക്കരക്കല്‍ - കണ്ണൂര്‍ റോഡിലെ ചൂളയില്‍ സ്‌കൂള്‍ ബസിന്റെ അടിയില്‍ കിടന്ന് അറ്റകുറ്റപണികള്‍ ചെയ്യവെ വാഹനം മുന്നോട്ട് നീങ്ങി വര്‍ക് ഷോപ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചൂളയിലെ ടി പി ഇലക്ട്രിക്കല്‍ ഷോപിലെ തൊഴിലാളി ജിബിന്‍ ദേവ് (30) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴു മണിക്കാണ് സംഭവം. സ്‌കൂള്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തില്‍ വാഹനം പിന്നോട്ട് നീങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇതു വഴി വന്ന ചക്കരക്കല്‍ പൊലീസിന്റെ വാഹനത്തില്‍ നാട്ടുകാര്‍ ഗവ.ആശുപത്രിയിലും തുടര്‍ന്ന് ചാലയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോലിക്കിടെ ബസ് പിന്നോട്ട് നീങ്ങുകയും ജിബിനിന്റെ ശരീരത്തില്‍ കൂടി കയറുകയുമായിരുന്നു. ചക്കരക്കന്‍ ചൂളയിലെ കിഴക്കെ കണ്ണോത്ത് ഹൗസില്‍ ദേവന്‍- വനജ ദമ്പതികളുടെ മകനാണ് ജിബിന്‍ ദേവ്. വര്‍ഷ ഏക സഹോദരിയാണ്. ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം സംസ്‌കരിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.