Jobs Abroad | വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത; കാനഡയില്‍ വിവിധ മേഖലകളിലായി 10 ലക്ഷത്തിലധികം ഒഴിവുകള്‍

 


ഒടാവ: (www.kvartha.com) നിങ്ങള്‍ വിദേശത്ത് ജോലി അന്വേഷിക്കുകയാണോ?. കാനഡയില്‍ നിലവില്‍ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് എന്‍ഡിടിവി റിപോര്‍ട് ചെയ്തു. 2021 മെയ് മുതല്‍ ഒഴിവുകളുടെ എണ്ണം മൂന്ന് ലക്ഷത്തിലധികം വര്‍ധിച്ചു. 2022 മെയ് മാസത്തെ ലേബര്‍ ഫോഴ്സ് സര്‍വേ, നിരവധി മേഖലകളില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളി ക്ഷാമവും കാനഡയിലേക്കുള്ള കുടിയേറ്റത്തിനുള്ള വര്‍ധിച്ച ആവശ്യകതയും കാണിക്കുന്നു. ഇതിന് പിന്നിലെ കാരണം ഉടന്‍ വിരമിക്കാന്‍ പോകുന്ന രാജ്യത്തെ വൃദ്ധരായ തൊഴിലാളികളാണ്.
                
Jobs Abroad | വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത; കാനഡയില്‍ വിവിധ മേഖലകളിലായി 10 ലക്ഷത്തിലധികം ഒഴിവുകള്‍

കാനഡ ഇപ്പോള്‍ ഇതുവരെയുള്ള ഏറ്റവും വലിയ സ്ഥിരതാമസക്കാരെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. 4.3 ലക്ഷം പേരെയാണ് ലക്ഷ്യമിടുന്നത്. 2024 ആകുമ്പോഴേക്കും ലക്ഷ്യം 4.5 ലക്ഷമായി ഉയരുമെന്ന് സിഐസി ന്യൂസ് റിപോര്‍ട് പറയുന്നു. തൊഴിലില്ലായ്മ കുറവും ധാരാളം തൊഴിലവസരങ്ങള്‍ ഉള്ളതുമായ സാഹചര്യത്തില്‍, പ്രവാസികള്‍ക്ക് വലിയ അവസരമുണ്ട്. മറ്റൊരു സര്‍വേ പ്രകാരം, ചില സംസ്ഥാനങ്ങളില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഒഴിവുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

പ്രൊഫഷണല്‍, സയന്റിഫിക്, ടെക്‌നിക്കല്‍ സേവനങ്ങള്‍, ഗതാഗതം, സംഭരണം, ധനകാര്യം, ഇന്‍ഷുറന്‍സ്, വിനോദം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെല്ലാം റെകോര്‍ഡ് ഒഴിവുകളുണ്ട്. നിര്‍മാണ മേഖലയിലെ ഒഴിവുകളും ഏപ്രിലില്‍ 89,900 എന്ന റെകോര്‍ഡ് ഉയര്‍ന്ന നിലയിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 45 ശതമാനവും മാര്‍ചില്‍ നിന്ന് 5.4 ശതമാനവും വര്‍ധിച്ചു. തുടര്‍ചയായ 13-ാം മാസവും ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ളത് താമസ-ഭക്ഷണ മേഖലയിലാണ്. 1946 - 1964 കാലത്ത് ജനിച്ച ബേബി ബൂമേഴ്സ് എന്ന് വിളിക്കപ്പെടുന്ന 90 ലക്ഷം പേര്‍ ഈ ദശകത്തില്‍ വിരമിക്കുമെന്ന് സിഐസി ന്യൂസ് റിപോര്‍ട് ചെയ്യുന്നു. ഇതിനിടയില്‍, 2020 ല്‍, ജനന നിരക്ക് ഒരു സ്ത്രീക്ക് 1.4 കുട്ടികള്‍ എന്ന റെകോര്‍ഡ് താഴ്ന്ന നിലയിലെത്തി.

Keywords:  Latest-News, World, Top-Headlines, Job, Workers, Alerts, Canada, Report, Education, Jobs Abroad, Good News, Jobs Abroad: Good News! Canada Has More Than 10 Lakh Vacancies in Multiple Sectors.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia