Follow KVARTHA on Google news Follow Us!
ad

Jio offers | 365 ദിവസത്തേക്ക് 2.5 ജിബി പ്രതിദിന ഡാറ്റ; സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുമായി ജിയോ

Jio Independence Day plan offers 2.5GB daily data for 365 days#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെ പ്രമുഖ ടെലികോം കംപനികളിലൊന്നായ റിലയന്‍സ് ജിയോ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി സ്വാതന്ത്ര്യദിന ഓഫര്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്ക് റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘകാല പദ്ധതിയാണ് ഈ ഓഫര്‍. 2,999 രൂപ വിലയുള്ള പ്ലാനില്‍ 2.5 ജിബി പ്രതിദിന ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ദിവസേനയുള്ള ഡാറ്റ തീര്‍ന്നാല്‍, ഉപയോക്താക്കള്‍ക്ക് കുറഞ്ഞവേഗതയില്‍ ഡാറ്റ ലഭിക്കും, കൂടുതല്‍ ആവശ്യമെങ്കില്‍ റീചാര്‍ജ് ചെയ്യാനും കഴിയും. പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോകല്‍, എസ്ടിഡി കോളുകളും പ്രതിദിനം 100 എസ്എംഎസും ഉള്‍പെടും.
                  
Latest-News, National, News, Newdelhi, Independence-Day, Jio, Reliance, Recharge, Offer,  Jio Independence Day plan offers 2.5GB daily data for 365 days.

സ്വാതന്ത്ര്യദിനത്തോടൊപ്പം റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ജിയോ നല്‍കുന്നുണ്ട്. 499 രൂപ വിലയുള്ള Dinsey+ Hotstar സബ്സ്‌ക്രിപ്ഷനും JioTV, JioSecurity, JioCloud, JioCinema തുടങ്ങിയ മറ്റ് ജിയോ സേവനങ്ങളും ഇതില്‍ ഉള്‍പെടുന്നു. ഉപയോക്താക്കള്‍ക്ക് 750 രൂപയുടെ 75 ജിബി അധിക ഡാറ്റ, അജിയോയില്‍ 750 രൂപ കിഴിവ്, നെറ്റ്മെഡ്സില്‍ 750 രൂപ കിഴിവ്, ഇക്സിഗോയില്‍ 750 രൂപ കിഴിവ് എന്നിവ ഉള്‍പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്.

MyJio ആപ് വഴിയോ മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പറ്റുന്ന ഏതെങ്കിലും യുപിഐ ആപുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് 2,999 രൂപ റീചാര്‍ജ് ചെയ്യാം.

Keywords: Latest-News, National, News, Newdelhi, Independence-Day, Jio, Reliance, Recharge, Offer,  Jio Independence Day plan offers 2.5GB daily data for 365 days.
< !- START disable copy paste -->

Post a Comment