ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇരുപത്തിനാലു പേര്‍ നൂറു ശതമാനം മാര്‍ക്ക് നേടിയതായി ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നും അഞ്ചു പേര്‍ വീതം പെര്‍ഫ്ക്ട് സ്‌കോര്‍ നേടി. രാജസ്താനില്‍നിന്നു നാലു പേരും കേരളം, ഹരിയാന, മഹാരാഷ്ട്ര, അസം, ബിഹാര്‍, കര്‍ണാടക, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഫുള്‍ മാര്‍ക് നേടിയതായി എന്‍ടിഎ അറിയിച്ചു.
ജുലൈ 26 മുതല്‍ 30 വരെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം സെഷനില്‍ നിന്ന് ആറു ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് മൂല്യ നിര്‍ണയം നടത്തിയത്.
Keywords: JEE Session 2 result OUT, New Delhi, News, Examination, Result, Trending, National.