ന്യൂഡെല്‍ഹി: (www.kvartha.com) ഓപറേഷന്‍ മേഘദൂതിനിടെയുണ്ടായ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു. 1984 മെയ് 29ന് നടന്ന ഓപറേഷന്‍ മേഘദൂതിനിടെ മരിച്ച ലാന്‍സ് നായിക് ചന്ദര്‍ ശേഖറിന്റെ മൃതദേഹമാണ് സൈന്യം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം കുടുങ്ങിയ ആര്‍മി നമ്പര്‍ അടങ്ങിയ തിരിച്ചറിയല്‍ ഡിസ്‌കാണ് സൈനികനെ തിരിച്ചറിയാന്‍ സഹായിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സൈനികന്റെ മൃതദേഹവും ചന്ദര്‍ ശേഖറിനൊപ്പം കണ്ടെത്തിയതായി റിപോര്‍ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. ചന്ദര്‍ ശേഖറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു.
38 വര്‍മായി ധീരസൈനികനായ ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവുമില്ലാതെ കഴിയുന്ന ഭാര്യ ശാന്തി ദേവി നിലവില്‍ ഹല്‍ദ്വാനിയിലെ സരസ്വതി വിഹാര്‍ കോളനിയിലാണ് താമസിക്കുന്നത്. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് അവസാനമായി ഒരു നോക്കുകൂടി കാണാന്‍ കാത്തിരിക്കുകയാണ് ഈ കുടുംബം.
75ലാണ് തങ്ങള്‍ വിവാഹിതരായതെന്നും അദ്ദേഹത്തെ കാണാതാകുമ്പോള്‍ രണ്ട് പെണ്‍മക്കളും കുഞ്ഞുങ്ങളായിരുന്നുവെന്നും വാര്‍ത്തയറിഞ്ഞ ചന്ദര്‍ ശേഖറിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
A patrol of #IndianArmy recovered the mortal remains of LNk (Late) Chander Shekhar who was missing since 29 May 1984 while deployed at #Glacier due to an #Avalanche.@adgpi@DefenceMinIndia@IAF_MCC@easterncomd@westerncomd_IA @IaSouthern @SWComd_IA @artrac_ia pic.twitter.com/NJybIHYdfI
— NORTHERN COMMAND - INDIAN ARMY (@NorthernComd_IA) August 15, 2022
Keywords: News,National,India,New Delhi,Soldiers,Dead Body,Family, Jawan’s body found 38 years after he went missing in Siachen