Cash Reward | 8 പേര്‍ മരിച്ച ജബല്‍പൂര്‍ ആശുപത്രിയിലെ തീപിടുത്തം: ഒളിവില്‍ കഴിയുന്ന 3 ഡോക്ടര്‍മാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു
Aug 6, 2022, 16:51 IST
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ജബല്‍പൂര്‍ ആശുപത്രിയിലെ തീപിടുത്തത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മൂന്ന് ഡോക്ടര്‍മാരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രതികളായ നാല് ഡോക്ടര്‍മാരില്‍ ഒരാളായ സന്തോഷ് സോണി (36), ആശുപത്രി അസിസ്റ്റന്റ് മാനജര്‍ രാം സോണി (29) എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
അടുത്തിടെയുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജബല്‍പൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരെയും സീനിയര്‍ മാനജരെയും അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 രൂപ വീതം പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശ് പൊലീസ് പ്രഖ്യാപിച്ചു.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പല സ്വകാര്യ ആശുപത്രികളും പ്രവര്‍ത്തിക്കുന്നതെന്ന് ജബല്‍പൂരിലെ ചീഫ് മെഡികല്‍ ആന്‍ഡ് ഹെല്‍ത് ഓഫീസര്‍ (CMHO) കണ്ടെത്തി. അഗ്നി സുരക്ഷയും മറ്റ് നിര്‍ബന്ധിത മാനദണ്ഡങ്ങളും പാലിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 28 സ്വകാര്യ ആശുപത്രികളുടെയും ക്ലിനികുകളുടെയും രജിസ്ട്രേഷന്‍ റദ്ദാക്കിയതായി സിഎംഎച്ഒ ഡോ സഞ്ജയ് മിശ്ര പറഞ്ഞു. ജില്ലയിലെമ്പാടുമുള്ള സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഡോക്ടര്‍മാരെയും ന്യൂ ലൈഫിന്റെ സീനിയര്‍ മാനജരെയും അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 രൂപ വീതം ക്യാഷ് സമ്മാനം നല്‍കുമെന്ന് പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് ബഹുഗുണയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു. മള്‍ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. 'ഞങ്ങളുടെ സംഘം ചില സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്, എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. തിരച്ചില്‍ തുടരുകയാണ്,' എസ്പി പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Madhya pradesh, Hospital, Fire, Police, Investigates, Doctor, Crime, Jabalpur Hospital Fire, Jabalpur Hospital Fire: Police Announce Cash Reward for 3 Absconding Doctors.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.