Follow KVARTHA on Google news Follow Us!
ad

Inauguration | ഗവ. എന്‍ജിനീയറിങ് കോളജില്‍ അന്താരാഷ്ട്ര സെമിനാര്‍ ഐഎസ്ആര്‍ഒ ഡയറക്ടര്‍ ഉമാമഹേശ്വര്‍ ഉദ്ഘാടനം ചെയ്യും

ISRO Director Umamaheshwar to inaugurate the international seminar #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) സിസ്റ്റം, ഊര്‍ജം, പരിസ്ഥിതി എന്നീ സ്ഥലങ്ങളില്‍ അഞ്ചാമത് അന്താരാഷ്ട്ര കോന്‍ഫറന്‍സ് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നടക്കും. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 105 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് ഐഎസ്ആര്‍ഒ, എച്എഫ്എസ്‌സി ഡയറക്ടര്‍ ഉമാ മഹേശ്വര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

പ്രൊഫ. ഡോ. ശ്രീകൃഷ്ണന്‍ (ഐഎടി) ഡെല്‍ഹി പരിപാടിയില്‍ മുഖ്യാതിഥിയാകും. ഊര്‍ജ പരിസ്ഥിതി മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദേശ സര്‍വകലാശാലകള്‍, ഐഎടി, എന്‍ഐടി സര്‍കാര്‍ എന്‍ജിനീയറിങ് കോളജുകള്‍ എന്നിവടങ്ങളില്‍ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങളും കോന്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍ ഓണ്‍ ലൈന്‍ വഴി ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

News,Kerala,State,Kannur,Education,Press meet,Top-Headlines, ISRO Director Umamaheshwar to inaugurate the international seminar


വാര്‍ത്താസമ്മേളനത്തില്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപാള്‍ ഡോ. വി ഒ രജിനി, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബി ശ്രീജിത്ത് സെക്രടറിമാരായ ഡോ. ഗോവിന്ദന്‍ പുതുമന, ഷിജിന്‍ മാണിയത്ത് എന്നിവരും പങ്കെടുത്തു.

Keywords: News,Kerala,State,Kannur,Education,Press meet,Top-Headlines, ISRO Director Umamaheshwar to inaugurate the international seminar 

Post a Comment