Follow KVARTHA on Google news Follow Us!
ad

Digital Lok Adalat | ഇനി കോടതിയിൽ പോകേണ്ട, വീട്ടിലിരുന്നും നിയമപരമായ നീതി നേടിയെടുക്കാം; ഡിജിറ്റൽ ലോക് അദാലതിന് രാജ്യത്ത് തുടക്കമായി; ആദ്യ ദിനം തന്നെ രജിസ്റ്റർ ചെയ്തത് 69 ലക്ഷത്തിലധികം കേസുകൾ

India’s first ever 'Digital Lok Adalat' registers over 69 lakh cases across Rajasthan, Maharashtra #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) കോടതിയിൽ പോകാതെ വീട്ടിലിരുന്ന് പോലും പൗരന് നിയമപരമായ നീതി ലഭിക്കുന്ന ഇൻഡ്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ലോക് അദാലതിന് (Digital Lok Adalat) തുടക്കമായി. രാജസ്താൻ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയും (RSLSA) മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയും (MSLSA) ശനിയാഴ്ച മുതൽ ഈ സേവനം ആരംഭിച്ചു. ആദ്യ ദിവസം തന്നെ 69 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്.
                                        
India’s first ever 'Digital Lok Adalat' registers over 69 lakh cases across Rajasthan, Maharashtra, National,Mumbai,News,Top-Headlines,India,Rajasthan,Maharashtra,Court,Case, Digital.

രാജ്യത്തുടനീളമുള്ള വിവിധ കോടതികളിൽ കേസുകളും കെട്ടിക്കിടക്കുന്ന കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലായി ഡിജിറ്റൽ ലോക് അദാലത് മാറും. കേസ് ഫയൽ ചെയ്യുന്നത് മുതലുള്ള നിയമനടപടികൾ ഓൺലൈനായി ചെയ്യുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റൽ ലോക് അദാലത്.

രാജസ്താനിലെ ഡിജിറ്റൽ ലോക് അദാലത് മൊത്തം 568 ബെഞ്ചുകൾ രൂപീകരിച്ചു, അതിൽ ആകെ 5,62,295 കേസുകൾ രജിസ്റ്റർ ചെയ്തു, 2,28,863 കേസുകൾ മുമ്പത്തെയും 3,33,432 കേസുകൾ സംസ്ഥാനത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നവയുമാണ്. മഹാരാഷ്ട്രയിലെ ഡിജിറ്റൽ ലോക് അദാലതിൽ 63,99,983 ട്രാഫിക് ചലാൻ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോകത്തിലെ ആദ്യത്തെ നീതിന്യായ സാങ്കേതിക കംപനിയെന്ന് അവകാശപ്പെടുന്ന ജൂപിറ്റിസ് ആണ് ഡിജിറ്റൽ ലോക് അദാലത് ഒരുക്കിയത്.

എഐ (Artificial intelligence), ബ്ലോക്ചെയിൻ (BlockChain) എന്നിവയാൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലോക് അദാലത് ജൂലൈയിൽ ജയ്പൂരിൽ നടന്ന '18-ാമത് ഓൾ ഇൻഡ്യ ലീഗൽ സർവീസസ് അതോറിറ്റി' യോഗത്തിൽ നാഷനൽ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ആണ് ഉദ്ഘാടനം ചെയ്തത്.

നീതിന്യായ സംവിധാനം എളുപ്പവും ഫലപ്രദവുമാകും

എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നായാണ് ലോക് അദാലതുകൾ അറിയപ്പെടുന്നത്. ഇത് എല്ലാവർക്കും നീതി ലഭ്യമാക്കാൻ സഹായിക്കുക മാത്രമല്ല, ഭരണപരമായ പ്രക്രിയകളെ ഡിജിറ്റലായി മാറ്റിക്കൊണ്ട് രാജ്യത്ത് നീതി എളുപ്പവുമാക്കുകയും ചെയ്യും.

Keywords: India’s first ever 'Digital Lok Adalat' registers over 69 lakh cases across Rajasthan, Maharashtra, National,Mumbai,News,Top-Headlines,India,Rajasthan,Maharashtra,Court,Case, Digital.

Post a Comment