Sugar export | ഉയര്‍ന്ന ഉല്‍പാദനത്തിനിടയില്‍ ഇന്‍ഡ്യ പഞ്ചസാര കയറ്റുമതി പരിധി 1.2 ദശലക്ഷം ടണ്‍ വര്‍ധിപ്പിക്കും; ന്യായമായ വിലയ്ക്ക് രാജ്യത്ത് ആവശ്യത്തിന് ലഭ്യമാവുമെന്ന് കേന്ദ്ര സര്‍കാര്‍
Aug 5, 2022, 20:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര സര്‍കാര്‍ പഞ്ചസാര കയറ്റുമതി പരിധി 1.2 ദശലക്ഷം ടണ്‍ വര്‍ധിപ്പിക്കുമെന്ന് ഭക്ഷ്യ സെക്രടറി സുധാന്‍ഷു പാണ്ഡെ അറിയിച്ചു. ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും നിലനിര്‍ത്തുന്നതിനായി വിപണന വര്‍ഷത്തില്‍ പഞ്ചസാരയുടെ കയറ്റുമതി 10 ദശലക്ഷം ടണായി സര്‍കാര്‍ മെയ് മാസത്തില്‍ പരിമിതപ്പെടുത്തിയിരുന്നു. അന്നുമുതല്‍ കയറ്റുമതി പരിധി ഉയര്‍ത്തണമെന്ന് കംപനികള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു.
ഈ വര്‍ഷം പഞ്ചസാര ഫാക്ടറികളുടെ 10 ദശലക്ഷം കയറ്റുമതി പരിധി മറികടന്നിട്ടുണ്ട്, ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. കൂടാതെ കയറ്റുമതി 11.2 ദശലക്ഷം ടണായി ഉയരാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയം ഈ ആഴ്ച ആദ്യം പ്രസ്താവിച്ചിരുന്നു. 2020-21 വര്‍ഷത്തില്‍ പഞ്ചസാര കയറ്റുമതി ഏഴ് ദശലക്ഷം ടണായി ഉയര്‍ന്നു. അതിന് മുന്‍ വര്‍ഷം ഇത് 5.96 ദശലക്ഷം ടണ്‍ ആയിരുന്നു.
ഇന്‍ഡസ്ട്രി ബോഡി ഇന്‍ഡ്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഐഎസ്എംഎ) കണക്കാക്കുന്നത്, കരിമ്പ് എഥനോള്‍ നിര്‍മാണത്തിലേക്ക് വഴിതിരിച്ചുവിട്ടതോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന 2022-23 വിപണന വര്‍ഷത്തില്‍ ഇന്‍ഡ്യയുടെ പഞ്ചസാര ഉത്പാദനം 355 ലക്ഷം ടണ്‍ ആയി കുറയുമെന്നാണ്. അതേസമയം കയറ്റുമതി വര്‍ധിച്ചാലും രാജ്യത്ത് പഞ്ചസാരയുടെ ആവശ്യത്തിന് ലഭ്യതയും ന്യായമായ രീതിയില്‍ ചില്ലറ വില്‍പന വിലയും സ്ഥിരമായി തുടരുമെന്ന് കേന്ദ്രസര്‍കാര്‍ അറിയിച്ചു. ഇന്‍ഡ്യ ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകരും രണ്ടാമത്തെ വലിയ കയറ്റുമതിക്കാരുമാണ്.

Keywords: Latest-News, National, Top-Headlines, Central Government, Sugar, Export, India, Food, Rate, World, Country, Sugar Export, India to Increase Sugar Export, India to increase sugar export cap by 1.2 million tonnes amid high production.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.