Woman Injured | ഇടുക്കിയില്‍ സ്വാതന്ത്ര്യദിനാഘഷത്തിനിടെ യുവതിക്ക് പൊലീസ് നായയുടെ കടിയേറ്റതായി പരാതി
Aug 15, 2022, 15:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) സ്വാതന്ത്ര്യദിനാഘഷത്തിനിടെ യുവതിക്ക് പൊലീസ് നായയുടെ കടിയേറ്റതായി പരാതി. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ മെഡികല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.
ജില്ലാതല സ്വാതന്ത്ര്യ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവതിക്ക് നായയുടെ ആക്രണത്തില്‍ പരിക്കേറ്റത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു.
ഷോയ്ക്കിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ ഈ നായയെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈക്ക് കടിക്കുകയായിരുന്നുവെന്നാണ് വിവരം. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പെട്ട നായയാണ് യുവതിയെ കടിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.