2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി എന്‍ ഡി എക്കതിരായി രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തില്‍ മമത നേതൃസ്ഥാനത്തുണ്ടായേക്കുമെന്ന് നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് തന്റെ സ്വപ്‌ന പരിപാടിയെ കുറിച്ചുള്ള മമതയുടെ ശ്രദ്ധേയമായ പ്രതികരണം.
ആരും പട്ടിണികിടക്കാത്ത, സ്ത്രീകള്‍ക്ക് സുരക്ഷയുള്ള, എല്ലാ കുട്ടികളും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കാണുന്ന, ജനങ്ങളെ വിഭജിക്കുന്ന ശക്തികളില്ലാത്ത രാജ്യമാണ് തന്റെ സ്വപ്നമെന്ന് അവര്‍ പറഞ്ഞു. ഇങ്ങനെയൊരു ഇന്‍ഡ്യയെ നിര്‍മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ സ്വപ്നം കണ്ട ഇന്‍ഡ്യക്കായി എന്റെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, ഒരുവശത്ത് പ്രധാനമന്ത്രിയാകാനുള്ള അത്യാര്‍ത്തിയും മറ്റൊരുവശത്ത് സി ബി ഐ ഉദ്യോഗസ്ഥര്‍ തന്നെ തേടിയെത്തുമെന്ന പേടിയുമുള്ള ആളാണ് മമതയെന്ന് പരിഹസിച്ച് ട്വീറ്റിനെതിരെ ബി ജെ പി രംഗത്തെത്തി. അത്യാര്‍ത്തിയും ഭയവും നല്ലതല്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
അവരുടെ സ്വന്തം സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല, ജനങ്ങള്‍ക്ക് ജോലിയില്ല. എന്നിട്ടും മമത ഇന്‍ഡ്യയെ കെട്ടിപ്പടുക്കുന്നത് ദിവാസ്വപ്നം കാണുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Keywords: 'I have a DREAM for India! I want to...', Mamata Banerjee makes BIG PROMISE, BJP MP says 'Fear of CBI...', Kolkota, West Bengal, Mamata Banerjee, Independence-Day, Chief Minister, National.