ഹൈദരാബാദ്: (www.kvartha.com) ഇന്‍സ്റ്റാഗ്രാം പേജ് അഡ്മിന്‍ ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ (20) പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് അഡ്മിനെതിരെ കേസെടുത്തു. നഗരത്തില്‍ പാര്‍ട് ടൈം ജോലി ചെയ്യുകയാണ് ബിരുദ വിദ്യാര്‍ഥിനിയായ യുവതി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ പ്രചരിപ്പിച്ച് അഡ്മിൻ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കുറ്റാരോപിതനായ ഇന്‍സ്റ്റാഗ്രാമര്‍ യുവതിയുടെയും രണ്ട് സുഹൃത്തുക്കളുടെയും വിശദാംശങ്ങള്‍ ശേഖരിക്കാനും അവരെ ഉപദ്രവിക്കാനും ഒപ്പമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് റിപോര്‍ട് ചെയ്തു. 'ടീം ത്രിശൂല്‍' എന്ന് സ്വയം വിളിക്കുന്ന ഒരു വലിയ സംഘത്തിന്റെ ഭാഗമാണ് ഇന്‍സ്റ്റാഗ്രാം പേജെന്ന് യുവതി പറഞ്ഞു. പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതിന് സംഘം പലതവണ അവരുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.
താമസസ്ഥലം, ജോലിസ്ഥലത്തെ വിലാസം, കുടുംബ പശ്ചാത്തലം തുടങ്ങിയ വിശദാംശങ്ങള്‍ തങ്ങളുടെ ടീം അംഗങ്ങളുമായി പങ്കുവെച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് യുവതി വ്യകത്മാക്കി. ഇന്‍സ്റ്റാ പേജിന് 8,000 ഫോളോവേഴ്സ് ഉണ്ടെന്നും ഈ പേജില്‍ സംഘത്തിലെ അംഗങ്ങള്‍ മിശ്രവിവാഹ ദമ്പതികളുടെ വീഡിയോകള്‍ പങ്കിടുകയും അവരെ മര്‍ദിക്കാന്‍ അംഗങ്ങളെ പ്രേരിപ്പിക്കുകയും മറ്റ് സമുദായങ്ങളുമായി ഇടപഴകാതിരിക്കാനായി ഭീഷണിപ്പെടുത്തുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുവെന്നും യുവതി ആരോപിച്ചു. നിരവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളും വൈറലായ വീഡിയോ കാണുകയും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതിനാല്‍ താന്‍ മാനസിക ആഘാതത്തിലായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.
Keywords: Hyderabad: Instagrammer bullies 20-year-old woman, asks followers to get details of victim and harass her, National, News, Hyderabad, Top-Headlines, Latest-News, Complaint, Police, Instagram, Case.< !- START disable copy paste -->
Police Booked | യുവതിയെ ഇൻസ്റ്റഗ്രാം ഉപയോക്താവ് ഭീഷണിപ്പെടുത്തിയതായി പരാതി; വിശദാംശങ്ങള്‍ തേടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപണം; കേസെടുത്തു
Hyderabad: Instagrammer bullies 20-year-old woman, asks followers to get details of#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍