Arrested | 2 കുട്ടികളുടെ അമ്മയായ യുവതിയുമായി പ്രണയത്തില്‍; ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍

 


മൂന്നാര്‍: (www.kvartha.com) യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന്‍ ദേവന്‍ കംപനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെ(23)യാണ് മൂന്നാര്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

Arrested | 2 കുട്ടികളുടെ അമ്മയായ യുവതിയുമായി പ്രണയത്തില്‍; ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജൂണ്‍ 16-ന് രാത്രിയിലാണ് ഇയാളുടെ ഭാര്യ ശ്രീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായതാണ് ഇരുവരും. വിവാഹശേഷം ഇയാള്‍ രണ്ടുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയുമായി സ്നേഹത്തിലായി. ഇതറിഞ്ഞതോടെ ശ്രീജ മനോവിഷമത്തിലായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്.

മൂന്നാര്‍ ടൗണിലെ ഹോടലിലെ തൊഴിലാളിയാണ് പ്രവീണ്‍. എസ് എച് ഒ മനേഷ് കെ പൗലോസ്, എസ് ഐ കെ ഡി മണിയന്‍, സി പി ഒ അനീഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Husband arrested in connection with wife's suicide, News, Local News, Suicide, Arrested, Police, Kerala.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia