Follow KVARTHA on Google news Follow Us!
ad

Tree fell down | റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ മരം കടപുഴകി വീണു; സ്‌കൂള്‍ ബസ് ഉള്‍പെടെ വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Aluva,News,CCTV,Vehicles,Accident,Kerala,
ആലുവ: (www.kvartha.com) ആലുവ-കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ മരം കടപുഴകി വീണു. സ്‌കൂള്‍ ബസ്, യാത്രാ ബസുകള്‍, നിരവധി വാഹനങ്ങള്‍ എന്നിവ തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. മരം വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Huge tree near main road fell down in Aluva, Aluva, News, CCTV, Vehicles, Accident, Kerala.

അപകടാവാസ്ഥയില്‍ നിന്നിരുന്ന മരം മുറിച്ചുമാറ്റണമെന്ന് പ്രദേശവാസികള്‍ പലതവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മഴയും കാറ്റും ശക്തമായതോടെ വ്യാഴാഴ്ച രാവിലെ മരം കടപുഴകി വീഴുകയായിരുന്നു.

ആളപായമില്ലെങ്കിലും വൈദ്യുതി ലൈനുകളടക്കം പൊട്ടിയിട്ടുണ്ട്. ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മരം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Keywords: Huge tree near main road fell down in Aluva, Aluva, News, CCTV, Vehicles, Accident, Kerala.

Post a Comment