Couple stopped | വ്യത്യസ്ത മതത്തിൽ പെട്ട കമിതാക്കളെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപിച്ചു; ലോഡ്ജിലും താമസസൗകര്യം നിഷേധിച്ചതായി പരാതി

 


മംഗ്‌ളുറു: (www.kvartha.com) രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും മനുഷ്യന് സ്വതന്ത്രമായി പ്രണയിക്കാന്‍ കഴിയാത്ത അവസ്ഥയാണ് പല സ്ഥലങ്ങളിലും ഉള്ളത്. ദക്ഷിണ കന്നഡ ജില്ലയിലെ ധര്‍മസ്ഥലയില്‍ താമസ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സുബ്രഹ്മണ്യയിലേക്ക് പോയ വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട കമിതാക്കളെ വലതുപക്ഷ ഹിന്ദു പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി.
                 
Couple stopped | വ്യത്യസ്ത മതത്തിൽ പെട്ട കമിതാക്കളെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപിച്ചു; ലോഡ്ജിലും താമസസൗകര്യം നിഷേധിച്ചതായി പരാതി

'ഗഡഗ് ജില്ലയിലെ റഫീഖും (26) കാമുകിയും ധര്‍മ്മസ്ഥലയില്‍ പോയി അവിടെ മഞ്ജുനാഥേശ്വര ക്ഷേത്രം സന്ദർശിച്ച് അതിനടുത്ത് താമസിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതിനാല്‍ ലോഡ്ജ് മാനജര്‍ ഇവര്‍ക്ക് താമസസൗകര്യം നിഷേധിച്ചു. മറ്റിടങ്ങളില്‍ ശ്രമിച്ചിട്ടും മുറി കിട്ടാതെ വന്നതോടെ സുബ്രഹ്മണ്യത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പുത്തൂര്‍ താലൂകിലെ കപിന ബാഗിലുവില്‍ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി ഉപ്പിനങ്ങാടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും അവര്‍ക്കൊപ്പം പറഞ്ഞയക്കുകയും റഫീഖിനെ വിട്ടയക്കുകയും ചെയ്തു', പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെകാൻ ക്രോണികിൾ റിപോർട് ചെയ്തു.

Keywords: Hindu activists stop lovers of different communities, Karnataka,News,Top-Headlines,Mangalore, Religion, Police, Complaint, Report, Puttur, Temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia