Lactation supply | മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ എങ്ങനെ വര്‍ധിപ്പിക്കാം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? വിശദമായി അറിയാം

ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടും മുലയൂട്ടല്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരമായി (World Breastfeeding Week) ആചരിക്കുന്നു. നവജാതശിശുവിന് ആറുമാസം പ്രായമാകുന്നതുവരെ മുലയൂട്ടല്‍ വളരെ നിര്‍ണായകമായി കണക്കാക്കുന്നു, കാരണം അത് അവര്‍ക്ക് പോഷകാഹാരം മാത്രമല്ല, വിവിധ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നല്‍കുന്നു. 90 ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ആവശ്യമായ പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയ ഗവേഷണങ്ങള്‍ പ്രസ്താവിക്കുമ്പോള്‍, 41 ശതമാനം ശിശുക്കള്‍ക്ക് മാത്രമേ അവരുടെ ജീവിതത്തിന്റെ ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം ലഭിക്കുന്നുള്ളൂ.
               
Latest-News, National, World, Top-Headlines, Mother, Child, Food, Health, Health & Fitness, World Breastfeeding Week, Breastfeeding, Here's how mothers can increase their lactation supply.

'പാലുത്പാദനം കുട്ടിയുടെ ആഗ്രഹത്തിന് ആനുപാതികമാണെന്ന് പലപ്പോഴും അവഗണിക്കുന്നു. മുലയൂട്ടുമ്പോള്‍, സ്തനത്തിലെ ഞരമ്പുകള്‍ 'പ്രോലാക്റ്റിന്‍' പുറത്തുവിടാന്‍ തലച്ചോറിന് സിഗ്‌നല്‍ നല്‍കുന്നു. പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് കാരണമാകുന്ന ഹോര്‍മോണാണിത്. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്നത് പതിവാക്കിയാല്‍, പ്രത്യേകിച്ച് രാത്രിയില്‍, ഓക്‌സിടോസിന്‍ എന്ന മറ്റൊരു പ്രധാന ഹോര്‍മോണ്‍ പാലിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു', നാഗര്‍ഭവിയിലെ ഫോര്‍ടിസ് ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനകോളജി കണ്‍സള്‍ടന്റ് ഡോ. പ്രീതി ഗൗഡയെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു.

കൂടാതെ, അമ്മ താമസിക്കുന്ന അന്തരീക്ഷം, വൈകാരിക ക്ഷേമം, ഭക്ഷണക്രമം, മുന്‍കാലങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പാലിന്റെ ഉല്‍പാദനത്തെ നിര്‍ണയിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
അതുപോലെ, പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ മുലയൂട്ടല്‍ വര്‍ധിപ്പിക്കാനും അമ്മമാരെ സമ്മര്‍ദരഹിതമാക്കാനും കഴിയും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഗര്‍ഭകാലത്തെക്കാള്‍ കലോറിയുടെ ആവശ്യകത മുലയൂട്ടുമ്പോള്‍ വളരെ കൂടുതലാണ്.

മുലപ്പാല്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ കഴിക്കുക

പ്രോടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി12, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ പ്രോലാക്റ്റിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ പാലിന്റെ അളവ് കൂട്ടുന്നു. ഉലുവ, ബാര്‍ലി, കടുംപച്ച ഇലക്കറികള്‍, കാരറ്റ്, ബീറ്റ്‌റൂട്, ചേന, മഞ്ഞള്‍, പരിപ്പ്, പപ്പായ, ഇഞ്ചി, വെളുത്തുള്ളി, എള്ള് എന്നിവ അമ്മമാരില്‍ മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു.

മുലയൂട്ടുന്ന അമ്മ നന്നായി വെള്ളം കുടിക്കുകയും മലബന്ധം ഒഴിവാക്കാന്‍ ആവശ്യമായ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം. ദിവസവും കുറഞ്ഞത് നാല് ഗ്ലാസ് പാലെങ്കിലും കുടിക്കണമെന്നും വെള്ളം കുടിക്കുന്നത് ഒരിക്കലും നിയന്ത്രിക്കരുതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഉലുവ കഴിക്കുന്നതും നല്ലതാണ്. കൂടാതെ, ഓട്സ്, ചോളം, ബ്രൗണ്‍ അരി, ബാര്‍ലി, ചെറുപയര്‍, കശുവണ്ടി, വാല്‍നട്, എള്ള്, ചണം തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ വിതരണം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Keywords: Latest-News, National, World, Top-Headlines, Mother, Child, Food, Health, Health & Fitness, World Breastfeeding Week, Breastfeeding, Here's how mothers can increase their lactation supply.
< !- START disable copy paste -->

Post a Comment

Previous Post Next Post