Follow KVARTHA on Google news Follow Us!
ad

IMD predicts | ഓഗസ്റ്റ് 9 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം

Heavy rain likely in the state from Friday: IMD#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലും പശ്ചിമഘട്ടത്തിലും വെള്ളിയാഴ്ച ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
  
Thiruvananthapuram, Kerala, News, Top-Headlines, Rain, Weather, Sea, Short-News, Latest-News, Heavy rain likely in the state from Friday: IMD.

തെക്കു പെനിന്‍സുലാര്‍ ഇന്‍ഡ്യയില്‍ ഷിയര്‍ സോണ്‍ നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. വടക്കു പടിഞ്ഞാറ്, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് ഏഴിന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായും അറിയിപ്പില്‍ പറയുന്നു.

Post a Comment