Health Minister | തിരുവല്ല താലൂക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ടിന് സ്ഥലം മാറ്റം

 


തിരുവല്ല: (www.kvartha.com) തിരുവല്ല താലൂക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനം. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്. ആശുപത്രി നടത്തിപ്പില്‍ വീഴ്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി.

Health Minister | തിരുവല്ല താലൂക് ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ടിന് സ്ഥലം മാറ്റം

മന്ത്രി എത്തുമ്പോള്‍ രോഗികള്‍ നിരയായി നില്‍ക്കുന്നുണ്ടായിരുന്നു. രണ്ട് ഒപികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. രെജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാരും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ആവശ്യമായ മരുന്നുകള്‍ ആശുപത്രിയില്‍ ഇല്ലെന്ന് രോഗികള്‍ മന്ത്രിയെ അറിയിച്ചു.

ബ്ലഡ് ബാങ്ക് ഉള്‍പെടെയുള്ളവ ശരിയായി പ്രവര്‍ത്തിക്കാത്തതില്‍ മന്ത്രി അതൃപ്തി അറിയിച്ചു. ജീവനക്കാര്‍ കുറവാണെങ്കില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.
പിന്നാലെ, ആശുപത്രി സൂപ്രണ്ടിനോട് ക്ഷുഭിതയായ മന്ത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റി അടിയന്തര ഉത്തരവിറക്കുകയായിരുന്നു.

ആശുപത്രി സൂപ്രണ്ടിനെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിരുന്നു. എംഎല്‍എയ്ക്കടക്കം പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളുമായി മന്ത്രിയെ സമീപിച്ചിരുന്നു.

Keywords: Health Minister's Emergency visit to Tiruvalla Taluk Hospital, Pathanamthitta, News, Hospital, Health, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia