ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ബുധനാഴ്ച ചെങ്കോട്ടയില്‍ നിന്ന് ആരംഭിച്ച 'തിരംഗ ബൈക് റാലി'യില്‍ കേന്ദ്രമന്ത്രിമാരും യുവ പാര്‍ലമെന്റംഗങ്ങളും ഉള്‍പെടെ നിരവധി എംപിമാര്‍ പങ്കെടുത്തു. രാജ്യത്തെ പൗരന്മാരില്‍ ദേശസ്‌നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ 'തിരംഗ ബൈക് റാലി' സംഘടിപ്പിച്ചിരിക്കുന്നത്.
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് ചെങ്കോട്ടയില്‍ നിന്ന് എംപിമാരുടെ ത്രിവര്‍ണ ബൈക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറും റാലിയില്‍ പങ്കെടുത്തു.
'നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിക്കുന്നു, അവരെ സ്മരിക്കുന്നു' എന്ന സന്ദേശം നല്‍കുന്നതിനായി നിരവധി കേന്ദ്രമന്ത്രിമാരും എംപിമാരും യുവനേതാക്കളും ഒത്തുചേര്‍ന്ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ നിന്ന് ബൈക് റാലി ആരംഭിച്ചെന്ന് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ആസാദി കാ അമൃത് മഹോത്സവ'ത്തില്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനും അഭിമാനം വര്‍ധിപ്പിക്കുന്നതിനുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കുന്നതിനാണ് ഈ റാലി സംഘടിപ്പിച്ചത്. സാംസ്‌കാരിക മന്ത്രാലയം ചൊവ്വാഴ്ച തിരംഗ ഉത്സവ് സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തിരംഗ ബൈക് റാലി സംഘടിപ്പിച്ചത്.
'തിരംഗ ഉത്സവ്' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 'ഹര്‍ ഘര്‍ തിരംഗ' കാംപെയ്ന്‍ വിജയിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം ഒരു 'മഹാ' ശക്തിയാണെന്ന് ലോകത്തെ അറിയിക്കാനും ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച ബിജെപി പാര്‍ലമെന്ററി പാര്‍ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത പാര്‍ലമെന്ററി കാര്യ മന്ത്രി ജോഷി, പരിപാടി സംഘടിപ്പിക്കുന്നത് ബിജെപിയല്ല, സാംസ്‌കാരിക മന്ത്രാലയമാണെന്ന് പറഞ്ഞിരുന്നു. എല്ലാ പാര്‍ടികളിലെയും എംപിമാരോട് ഈ പരിപാടിയില്‍ പങ്കെടുക്കണമെന്നും രാവിലെ 8.30ന് ചെങ്കോട്ടയില്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് ഒന്‍പത് മുതല്‍ ഓഗസ്റ്റ് 15 വരെ സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ച് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ചര്‍ച ചെയ്തിരുന്നു. 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണത്തിന് അദ്ദേഹം വലിയ ഊന്നല്‍ നല്‍കുകയും അതത് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളെ ഇതുമായി ബന്ധിപ്പിക്കാന്‍ ബിജെപി എംപിമാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
Keywords: News,National,India,New Delhi,Video,Social-Media,Independence-Day,Ministers,MPs, Har ghar tiranga yatra: Parliment memner's bike rally lalqila to VijayChowk#WATCH | Delhi: Tiranga Bike Rally for MPs being taken out from Red Fort. The rally will end at Vijay Chowk near the Parliament pic.twitter.com/g1yzPMe1WU
— ANI (@ANI) August 3, 2022