Smokes on aircraft | പ്രശസ്തിക്ക് വേണ്ടി വിമാനത്തിനകത്ത് കയറി പുകവലിച്ചു; വീഡിയോ വൈറലായതോടെ സംഭവിച്ചത്

 


ന്യൂഡെല്‍ഹി: (www.kvartha.com) വ്‌ളോഗര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, സെലിബ്രിറ്റികള്‍ എന്നിങ്ങനെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയരാകുന്ന വിഭാഗക്കാര്‍ പലതാണ്. ഇവര്‍ക്കെല്ലാം വലിയ രീതിയില്‍ ഫോളോവേഴ്‌സും ഉണ്ടാകാറുണ്ട്.

Smokes on aircraft | പ്രശസ്തിക്ക് വേണ്ടി വിമാനത്തിനകത്ത് കയറി പുകവലിച്ചു; വീഡിയോ വൈറലായതോടെ സംഭവിച്ചത്
 
എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലരെങ്കിലും പ്രശസ്തിക്ക് വേണ്ടി അനാരോഗ്യകരമായ കാര്യങ്ങളും ചെയ്യാറുണ്ട്. ചെയ്യരുതാത്ത കാര്യങ്ങള്‍, അപകടകരമായ സംഗതികള്‍ എല്ലാം ഇത്തരത്തില്‍ പ്രശസ്തിക്ക് വേണ്ടി മാത്രമായി ചെയ്യുന്നവരുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഡെല്‍ഹിയിലെ ഗുരുഗ്രാം സ്വദേശിയായ ബോബി കടാരിയ എന്ന സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ പ്രശസ്തിക്ക് വേണ്ടി വിമാനത്തിനകത്ത് കയറി പുകവലിച്ചതാണ് ഇപ്പോള്‍ ചര്‍ചാ വിഷയം. 6.30 ലക്ഷം ഫോളോവേഴ്‌സുള്ള ബോബി വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. ഇപ്പോള്‍ 'മാസ്' വീഡിയോകള്‍ ട്രെന്‍ഡിംഗ് ആണല്ലോ. ഇതിനുവേണ്ടിയാകാം ബോബി വിമാനത്തിനകത്ത് കയറി പുകവലിച്ചത്. അതിന് അനുയോജ്യമായ മ്യൂസികും മറ്റും ചേര്‍ത്ത് സിനിമാരംഗമെന്ന പോലെയാണ് ബോബി വീഡിയോ ചെയ്തിരിക്കുന്നത്.

സ്‌പൈസ് ജെറ്റ് വിമാനത്തിനകത്ത് ബോബി കിടന്നുകൊണ്ട് പുകവലിക്കുന്ന വീഡിയോ ആണ് വൈറലായത്. എന്നാല്‍ വീഡിയോ വൈറലായതോടെ ബോബി വെട്ടിലാവുകയും ചെയ്തു. നിരവധി പേര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതോടെ ബോബിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പലരും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തു. വിമാനത്തിനകത്ത് കയറി പുക വലിച്ചതിന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി. പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ജന ശ്രദ്ധ കിട്ടാനും സോഷ്യല്‍ മീഡിയയില്‍ താരമാകാനും അനുവദനീയമല്ലാത്ത കാര്യങ്ങളും നിയമവിരുദ്ധ കാര്യങ്ങളും ചെയ്യുന്നത് എത്രമാത്രം അപകടം വിളിച്ചുവരുത്തുമെന്നതിനും അത് സൈ്വര്യജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നതിനും ഉദാഹരണമാവുകയാണ് ഈ സംഭവം.

വീഡിയോ കാണാം...

Keywords: Gurgaon influencer Bobby Kataria smokes on aircraft, gets called out on Twitter, New Delhi, News, Flight, Minister, Video, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia